സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് എറണാകുളത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അമ്പത്തി ആറാമത് സംസ്ഥാന സീനിയർ ഫുട്ബോൾ ഇത്തവണ എറണാകുളത്ത് നടക്കും. ഓഗസ്റ്റ് ഒന്നാം തീയതി മുതൽ ഏഴാം തീയതി വരെയാകും ടൂർണമെന്റ് നടക്കുക . കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് അംബേദ്കർ സ്റ്റേഡിയമാണ് വേദിയാവുക. കേരളത്തിലെ മുഴുവൻ ജില്ലകളും പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇത്തവണയും ശക്തമായ പോരാട്ടങ്ങൾ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം തിരുവനന്തപുരം നടന്ന ചാമ്പ്യൻഷിപ്പിൽ മലപ്പുറം ആയിരുന്നു ചാമ്പ്യന്മാർ.

ഓഗസ്റ്റ് 1ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ രാവിലെ 7.00ന് തിരുവനന്തപുരം ഇടുക്കിയെ നേരിടും. ദിവസം മൂന്ന് മത്സരങ്ങൾ വീതമാണ് ഉള്ളത്. ഓഗസ്റ്റ് 4ന് ആദ്യ സെമിയും ആറാം തീയതി രണ്ടാം സെമി ഫൈനലും നടക്കും. ഓഗസ്റ്റ് 7നാകും ഫൈനൽ നടക്കുക. മത്സരത്തിന് കാണികൾക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കും.