സാകയ്ക്ക് ഹാട്രിക്ക്, ഇംഗ്ലണ്ടിന്റെ ഏഴ് ഗോളിൽ മാസിഡോണിയ തകർന്നു

Newsroom

Picsart 23 06 20 02 13 57 229
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിന് യൂറോ യോഗ്യത പോരാട്ടത്തിൽ വലിയ വിജയം. ഇന്ന് ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ നോർത്ത് മാസിഡോണിയയെ നേരിട്ട ഇംഗ്ലണ്ട് എതിരില്ലാത്ത ഏഴു ഗോളുകൾക്ക് ആണ് വിജയിച്ചത്. ആഴ്സണലിന്റെ യുവതാരം ബുകായോ സാക തന്റെ ദേശീയ ജേഴ്സിയിലെ ആദ്യ ഹാട്രിക്ക് ഇന്ന് നേടി. 38, 47, 51 മിനുട്ടുകളിൽ ആയിരുന്നു സാകയുടെ ഗോളുകൾ.

സാക 23 06 20 02 14 13 518

ഹാരി കെയ്ൻ ഇരട്ട ഗോളുകളും നേടി. 29ആം മിനുട്ടിലും 73ആം മിനുട്ടിലും ആയിരുന്നു ഹാരി കെയ്നിന്റെ ഗോളുകൾ. ഇതിൽ ഒരു ഗോൾ പെനാൾട്ടി സ്പോട്ടിൽ നിന്നായിരുന്നു. മാർക്കസ് റാഷ്ഫോർഡ്, കാല്വിൻ ഫിലിപ്സ് എന്നിവരും ഇംഗ്ലണ്ടിനായി ഗോളുകൾ നേടി. 4 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 12 പോയിന്റുമായി ഇംഗ്ലണ്ട് ഒന്നാമത് നിൽക്കുകയാ‌ണ്.