താൻ ഫുട്ബോളിൽ നിന്ന് വിരമിച്ചാൽ എന്തൊക്കെയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ വ്യക്തമാക്കി. തനിക്ക് ഏറെ താല്പര്യമുള്ളത് സിനിമാ അഭിനയത്തിലാണ് എന്ന് റൊണാൾഡോ പറഞ്ഞു. ഭാവിയിൽ അഭിനേതാവാകും എന്നും റൊണാൾഡോ പറഞ്ഞു. താൻ മുമ്പ് നിർത്തി വെച്ച പഠനം പുനരാരംഭിക്കണം എന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.
താൻ എപ്പോൾ വിരമിക്കും എന്ന് അറിയില്ല. ശരീരം പറയുമ്പോൾ മാത്രമെ വിരമിക്കുകയുള്ളൂ. ഇപ്പോൾ 40ആം വയസ്സിലും പ്രൊഫഷണൽ ഫുട്ബോൾ കളിക്കുന്ന താരങ്ങളെ കാണാൻ കഴിയും. അതുപോലെ തനിക്കും ആകുമെന്നും റൊണാൾഡോ പ്രതീക്ഷ പ്രകടിപ്പിച്ചു.