Asian GamesCricketFeatured

ശ്രീലങ്കയെ തകർത്തെറിഞ്ഞ് ഇന്ത്യൻ പെൺപട; ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണ്ണം സ്വന്തമാക്കി വനിതാ ക്രിക്കറ്റ് ടീം!

Resizedimage 2026 09 22 13 22 06 5465[1]

ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസിൽ കാത്തിരുന്ന ആദ്യ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഇന്ത്യ. വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്തെറിഞ്ഞാണ് ഇന്ത്യൻ പെൺപട രാജ്യത്തിന് ഈ ചരിത്ര നേട്ടം സമ്മാനിച്ചത്. ഫൈനലിൽ പൂർണ്ണ ആധിപത്യം പുലർത്തിയ ഇന്ത്യ എതിരാളികൾക്ക് യാതൊരു അവസരവും നൽകിയില്ല.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 216 റൺസെന്ന കൂറ്റൻ സ്കോറാണ് പടുയുയർത്തിയത്. ഇന്ത്യയ്ക്കായി സ്മൃതി മന്ദാന 45 പന്തിൽ 79 റൺസും ഷെഫാലി വർമ്മ 29 പന്തിൽ 48 റൺസും നേടി മികച്ച തുടക്കം നൽകി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 17 പന്തിൽ 19 റൺസ് നേടിയപ്പോൾ, അവസാന ഓവറുകളിൽ തകർത്തടിച്ച റിഷാ ഘോഷ് 22 പന്തിൽ 49 റൺസ് വാരിുകൂട്ടി. ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം 200 ലധികം റൺസ് സ്കോർ ചെയ്യുന്നത്.

217 റൺസെന്ന കൂറ്റൻ ലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കൻ നിരയെ ഇന്ത്യൻ ബൗളർമാർ നിഷ്പ്രഭരാക്കി. 29 റൺസെടുത്ത ഓപ്പണർ ചമാരി അത്തപ്പത്തു ഒഴികെ മറ്റാർക്കും ശ്രീലങ്കൻ നിരയിൽ പൊരുതിനിൽക്കാൻ സാധിച്ചില്ല. ഒടുവിൽ 65 റൺസിന് ശ്രീലങ്കൻ ബാറ്റിംഗ് നിര പൂർണ്ണമായും തകരുകയായിരുന്നു.

ഈ തകർപ്പൻ സ്വർണ്ണ മെഡൽ നേട്ടത്തോടെ നടപ്പു ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡൽ എണ്ണം 7 ആയി ഉയർന്നു. ഇന്നത്തെ ദിവസത്തെ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം കൂടിയാണിത്. സ്വർണ്ണ അക്കൗണ്ട് തുറന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ മെഡലുകൾ സ്വന്തമാക്കാൻ സാധിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ സംഘം.