“റൊണാൾഡോ യൂറോപ്പിൽ തന്നെ തുടരണമായിരുന്നു, സൗദിയിൽ പോയത് സങ്കടകരം” – ഗാരി നെവിൽ

Newsroom

Picsart 22 12 31 09 04 58 374
Download the Fanport app now!
Appstore Badge
Google Play Badge 1

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിൽ പോയതിൽ സങ്കടമുണ്ട് എന്ന് റൊണാൾഡോയുടെ മുൻ സഹതാരവും വലിയ വിമർശകനുമായ ഗാരി നെവിൽ. ഇനി ഞങ്ങൾ റൊണാൾഡോയെ വളരെ കുറച്ച് മാത്രമെ കാണു. അൽ നാസറിൽ റൊണാൾഡോ പോയതിനെ കുറിച്ച് നെവിൽ പറഞ്ഞു.

റൊണാൾഡോ 22 12 31 08 41 35 426

ഫുട്‌ബോളിനെ കുറിച്ച് സൗദി അറേബ്യ എത്ര ഗൗരവതരമാണെന്ന് ഈ നീക്കം കാണിക്കുന്നുണ്ട്. എങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം അദ്ദേഹം യൂറോപ്പിൽ ഈ സീസണിൽ തുടരാനും കൂടുതൽ ഗോളുകൾ നേടാനും ഒരു ചാമ്പ്യൻസ് ലീഗ് ക്ലബ് കണ്ടെത്താനും ആഗ്രഹിച്ചിരുന്നു എന്ന് ഞാൻ കരുതുന്നു. ഈ ഓഫർ അദ്ദേഹത്തെ അതിശയിപ്പിക്കുന്നതാകണം. അല്ലെങ്കിൽ യൂറോപ്പിൽ അദ്ദേഹം ആഗ്രഹിച്ച ഒരു ക്ലബ് വന്ന് കാണില്ല. നെവിൽ പറഞ്ഞു

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടോപ്പ് ലെവലിൽ ഇനി കാണില്ല എന്നതിൽ എനിക്ക് സങ്കടം ഉണ്ട്. കാര്യങ്ങൾ ശരിയായി കൈകാര്യം ചെയ്തിരുന്നെങ്കിൽ ഓൾഡ് ട്രാഫോർഡിൽ ഇപ്പോഴും ഞങ്ങൾക്ക് അദ്ദേഹത്തെ കാണാൻ കഴിയുമായിരുന്നു, നെവിൽ പറഞ്ഞു.