റൊണാൾഡോ സൗദി അറേബ്യയിൽ വിമാനം ഇറങ്ങി

Newsroom

Picsart 23 01 03 06 31 53 166
Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ ക്ലബായ അൽ നാസറിന് ഒപ്പം ചേരാനായി ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിൽ എത്തി. ഇന്നലെ അർധ രാത്രിയാണ് റിയാദ് വിമാനത്താവളത്തിൽ റൊണാൾഡോ വിമാനം ഇറങ്ങിയത്. എയർപ്പോട്ടിൽ റൊണാൾഡോക്ക് വലിയ സ്വീകരണം തന്നെ ലഭിച്ചു. അൽ നാസർ അധികൃതർ റൊണാൾഡോയെ അദ്ദേഹത്തിന്റെ പുതിയ വീട്ടിലേക്ക് ആനയിച്ചു. ഇന്ന് റൊണാൾഡോയുടെ രണ്ടാം മെഡിക്കൽ നടത്തി ട്രാൻസ്ഫറിന്റെ അവസാന സാങ്കേതിക നടപടികളും ക്ലബ് പൂർത്തിയാക്കും.

Picsart 23 01 03 06 33 23 235

അതിനു ശേഷം ഇന്ന് രാത്രി ആകും റൊണാൾഡോയെ ഔദ്യോഗികമായി ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കുക. പോർച്ചുഗീസ് സൂപ്പർതാരത്തെ ടീമിന്റെ ജേഴ്സിയിൽ ഇന്ന് പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക് Mrsool പാർക്കിൽ അവതരിപ്പിക്കും എന്നാണ് അൽ നാസർ അറിയിച്ചത്. ഈ പരുപാടിക്കായുള്ള ടിക്കറ്റുകൾ മണിക്കൂറുകൾക്ക് അകം വിറ്റു കഴിഞ്ഞു.

റൊണാൾഡോ എത്തിയ സമയത്തെ ചിത്രങ്ങൾ;

Picsart 23 01 03 06 32 12 771

റൊണാൾഡോ 23 01 03 06 33 07 957
Picsart 23 01 03 06 32 53 608