കരിയറിൽ 750 ഗോൾ, റൊണാൾഡോ മുന്നോട്ട്

20201203 034504
- Advertisement -

ഇന്നലെ യുവന്റസിനായി നേടിയ ഗോളോടെ ഒരു വലിയ നേട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തി. 750 കരിയർ ഗോളുകൾ എന്ന നേട്ടത്തിൽ ആണ് റൊണാൾഡോ എത്തിയത്. രാജ്യത്തിനും ക്ലബുകൾക്കുമായി കളിച്ച് 750 ഗോളുകൾ ഇതുവരെ നേടാൻ റൊണാൾഡോക്ക് ആയി‌. സ്പോർടിങ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകൾക്കും ഒപ്പം പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടിയുമാണ് റൊണാൾഡോ ഇത്രയും ഗോൾ നേടിയത്.

റൊണാൾഡോയെ കൂടാതെ വെറും രണ്ട് താരങ്ങൾ മാത്രമേ 750ൽ കൂടുതൽ ഗോളുകൾ കരിയറിൽ നേടിയിട്ടുള്ളൂ. ബ്രസീൽ ഇതിഹാസം പെലെയും ഓസ്ട്രിയൻ ഇതിഹാസം ജോസഫ് ബികനുമാണ് ഈ നേട്ടത്തിൽ നേരത്തെ എത്തിയത്. പെലയ്ക്ക് 757 ഗോളും ബികാന് 759 ഗോളും ആണ് ഉള്ളത്.

റൊണാൾഡോയുടെ ഗോളുൾ;

🇪🇸 Real Madrid: 450 ⚽
🏴󠁧󠁢󠁥󠁮󠁧󠁿 Man Utd: 118 ⚽
🇵🇹 Portugal: 102 ⚽
🇮🇹 Juventus: 75 ⚽
🇵🇹 Sporting: 5 ⚽

Advertisement