FeaturedFootball

ഡെവലപ്മെന്റ് ലീഗ്, കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി റിയൽ മലബാർ



റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിന്റെ (RFDL) കേരള റീജിയണൽ യോഗ്യതാ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി റിയൽ മലബാർ എഫ്‌സി കരുത്ത് തെളിയിച്ചു. ക്യാപ്റ്റൻ മൗനുദീൻ നേടിയ ഏക ഗോളിന്റെ കരുത്തിലാണ് റിയൽ മലബാർ ഈ നിർണ്ണായക വിജയം സ്വന്തമാക്കിയത്.

Resizedimage 2025 12 23 16 47 13 1

ആദ്യ മത്സരത്തിൽ സായിയുമായി (SAI) 1-1 ന് സമനില വഴങ്ങിയ റിയൽ മലബാറിന് ഈ ജയം വലിയ ഊർജ്ജമാണ് നൽകുന്നത്.
ആദ്യ മത്സരത്തിൽ 5-0 ത്തിന് വിജയിച്ചു തുടങ്ങിയ ബ്ലാസ്റ്റേഴ്സിന് റിയൽ മലബാറിന്റെ പ്രതിരോധ നിര വലിയ വെല്ലുവിളിയാണ് ഉയർത്തിയത്.


ഡിസംബർ 27-ന് നടക്കുന്ന അടുത്ത മത്സരത്തിൽ റിയൽ മലബാർ കേരള യുണൈറ്റഡിനെ നേരിടും. അതേസമയം, ഈ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് അതേ ദിവസം തന്നെ നടക്കുന്ന മത്സരത്തിൽ പി.എഫ്.സി (PFC) യെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങും.