മഷൂറും രാഹുലും ആദ്യമായി ഇന്ത്യൻ ക്യാമ്പിൽ, ആശിഖും ടീമിൽ, സഹൽ ഇല്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം വീണ്ടും കളത്തിലേക്ക് ഇറങ്ങുകയാണ്. ഈ മാസം വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങൾക്ക് മുന്നോടിയായുള്ള ഇന്ത്യൻ ക്യാമ്പിലേക്കായുള്ള ടീം പരിശീലകൻ സ്റ്റിമാച് ഇന്ന് പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ രാഹുൽ കെ പിയും മഷൂരി ഷെരീഫും ആദ്യമായി ഇന്ത്യൻ ക്യാമ്പിലേക്ക് എത്തിയിരിക്കുകയാണ്. ഇവരെ കൂടാതെ ആശിഖ് കുരുണിയനും മലയാളി സാന്നിദ്ധ്യമായി സ്ക്വാഡിൽ ഉണ്ട്.

Img 20210302 123309
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി നടത്തിയ പ്രകടനമാണ് മഷൂറിനെ സ്റ്റിമാചിന്റെ ശ്രദ്ധയിൽ എത്തിച്ചത്. മഷൂർ ഡിഫൻസിൽ കാഴ്ചവെച്ച പ്രകടനം നോർത്ത് ഈസ്റ്റിന്റെ പ്ലേ ഓഫിലേക്ക് ഉള്ള കുതിപ്പിൽ നിർണായകമായിരുന്നു. രാഹുൽ കെ പിക്കും ഇത് അർഹിച്ച അവസരമാണ്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ദയനീയ പ്രകടനമാണ് നടത്തിയിരുന്നത് എങ്കിലും രാഹുൽ മികച്ചു നിന്നിരുന്നു. മൂന്ന് മലയാളി താരങ്ങൾ സ്ക്വാഡിൽ എത്തി എങ്കിലും സഹലും സുഹൈറും രെഹ്നേഷും ടീമിൽ എത്താത്തത് നിരാശ നൽകുന്നു. പരിക്കാണ് സഹലിനെ പുറത്തിരുത്തുന്നത്.

ഐ എസ് എല്ലി ൽ തിളങ്ങിയ ലിസ്റ്റൺ, ഇഷാൻ പണ്ഡിത, ആകാശ് മിശ്ര, ബിപിൻ സിംഗ്, യാസിർ മുഹമ്മദ് എന്നിവരൊക്കെ സ്ക്വാഡിൽ ഉണ്ട്.

ഈ മാസം അവസാനം യു എ ഇയെയും ഒമാനെയും ആണ് ഇന്ത്യൻ നേരിടുന്നത്. ദുബൈയിൽ വെച്ചാകും മത്സരം നടക്കുക.

The Squad

GOALKEEPERS: Gurpreet Singh Sandhu, Amrinder Singh, Subhashish Roy Chowdhury, Dheeraj Singh, Vishal Kaith.

DEFENDERS: Seriton Fernandes, Ashutosh Mehta, Akash Mishra, Pritam Kotal, Sandesh Jhingan, Chinglensana Singh, Sarthak Golui, Adil Khan, Mandar Rao Dessai, Prabir Das, Mashoor Shereef.

MIDFIELDERS: Udanta Singh, Rowllin Borges, Lalengmawia, Jeakson Singh, Raynier Fernandes, Anirudh Thapa, Bipin Singh, Yasir Mohammad, Suresh Singh, Liston Colaco, Halicharan Narzary, Lallianzuala Chhangte, Ashique Kuruniyan, Rahul KP, Hitesh Sharma, Farukh Choudhary.

FORWARDS: Manvir Singh, Sunil Chhetri, Ishan Pandita.