ആദ്യ പന്തില്‍ തന്നെ അബ്ദുള്‍ മാലിക്കിനെ നഷ്ടം, അഫ്ഗാനിസ്ഥാന് മോശം തുടക്കം

സിംബാബ്‍വേയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ അഫ്ഗാനിസ്ഥാന്റെ തുടക്കം മോശം. ഇന്ന് ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ അബ്ദുള്‍ മാലിക്കിനെ പുറത്താക്കിയ ബ്ലെസ്സിംഗ് മുസറബാനി തന്റെ രണ്ടാം ഓവറില്‍ റഹ്മത് ഷായെയും വീഴ്ത്തി 8/2 എന്ന നിലയിലേക്ക് അഫ്ഗാനിസ്ഥാനെ പ്രതിരോധത്തിലാക്കി.

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ പത്തോവറില്‍ ടീം 37/3 എന്ന നിലയില്‍ ആണ്. 17 റണ്‍സുമായി ഇബ്രാഹിം സദ്രാന്‍‍ ആണ് ക്രീസിലുള്ളത്. പത്താം ഓവറിലെ അവസാന പന്തില്‍ മുനീര്‍ അഹമ്മദിനെ(12) വിക്ടര്‍ ന്യൗച്ചി പുറത്താക്കുകയായിരുന്നു.