റെന്നസിനെ വീഴ്ത്തി പി എസ് ജി ട്രോഫി ഡെസ് ചാമ്പ്യൻസ് കിരീടമുയർത്തി

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ച പി എസ് ജി കോപ്പ ഫ്രാൻസ് ജേതാക്കളായി. റെന്നസിനെ ഒന്നിനെതിരെ 2 ഗോളുകൾക്ക് മറികടന്നാണ് ഫ്രഞ്ച് ചാമ്പ്യന്മാർ സീസണിന് കിരീടത്തോടെ തുടക്കം കുറിച്ചത്.

13 ആം മിനുട്ടിൽ പി എസ് ജി പ്രതിരോധത്തിൽ പിഴവ് മുതലാക്കി ഹുനോ ആണ് റെന്നസിനെ മുന്നിൽ എത്തിച്ചത്. ആദ്യ പകുതിയിൽ ലീഡ് നിലനിർത്തിയെങ്കിലും രണ്ടാം പകുതിയിൽ പി എസ് ജി യുടെ ശക്തമായ തിരിച്ചുവരവാണ് കണ്ടത്. 56 ആം മിനുട്ടിൽ എംബപ്പേയുടെ ഗോളിൽ അവർ ഒപ്പമെത്തി. 73 ആം മിനുട്ടിൽ ഫ്രീ കിക്കിലൂടെ ഡി മരിയ വിജയ ഗോളും സ്വന്തമാക്കി.

അടുത്ത ഞാഴാറാഴ്ച തുടങ്ങുന്ന ലീഗ് 1 സീസണിന് മുന്നോടിയായി കിരീടം ഉയർത്താനായത് തോമസ് ടൂഹലിന്റെ ടീമിന് ആത്മവിശ്വാസമാകും.