“കുരങ്ങന്മാർ ആണോ പി എസ് ജിയുടെ തലപ്പത്ത്?” കടുത്ത വിമർശനങ്ങളുമായി എവ്ര

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പി എസ് ജിയുടെ മാനേജ്മെന്റ് മുഴുവൻ ബോധമില്ലാത്ത ആൾക്കാർ ആണെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ ലെഫ്റ്റ് ബാക്ക് പാട്രിസ് എവ്ര. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം എവ്ര പാരീസ് ക്ലബ് മാനേജ്മെന്റ് അംഗങ്ങക്കുടെ മുന്നിൽ നിന്ന് ആഘോഷിച്ചു എന്ന് പറഞ്ഞ് പി എസ് ജി യുവേഫയ്ക്ക് പരാതി നൽകിയിരുന്നു. ഇതാണ് എവ്രയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

പി എസ് ജിയിൽ പക്വതയുള്ള ആരും ഇല്ലായെന്നും കുരങ്ങന്മാർ ആണോ ആ ക്ലബ് നടത്തുന്നത് എന്നും എവ്ര ചോദിച്ചു. താൻ തന്റെ മുൻ ക്ലബിന്റെ വിജയം ആഘോഷിക്കുക മാത്രമാണ് ചെയ്തത്. കളിയിൽ അവസാന ഗോൾ വരുന്നത് വരെ തനിക്ക് പിറകിൽ ഉണ്ടായിരുന്നു പി എസ് ജി ബോർഡ് അംഗങ്ങൾ തന്നെ ശല്യം ചെയ്യുകയായിരുന്നു എന്നും അതിനുള്ള മറുപടി മാത്രമാണ് അവസാനത്തെ ആഘോഷം എന്നും എവ്ര പറഞ്ഞു.

പി എസ് ജി ക്ലബ് പ്രസിഡന്റായ നാസറിനോട് ക്ലബ് ശുചീകരിക്കേണ്ട സമയമായെന്നും എവ്ര പറയുന്നു. പി എസ് ജിയുടെ മുൻ താരങ്ങളെ ബഹുമാനിക്കാത്ത ക്ലബ് അവുടെ ഹോളിവുഡ് സെൽബ്രിറ്റികളെ ആണ് ആഘോഷമായി ഒരോ മത്സരത്തിനും കൊണ്ടുവരുന്നത് എന്നും എവ്ര പറഞ്ഞു. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ യുണൈറ്റഡിനോട് പി എസ് ജി പരാജയപ്പെട്ട് പുറത്തായിരുന്നു. അന്ന് എവ്രയും പോഗ്ബയും പി എസ് ജി അംഗങ്ങളുടെ സ്റ്റാൻഡിൽ നിന്ന് ആഘോഷിച്ചത് മുതൽ ആരംഭിച്ചതാണ് എവ്രയും പി എസ് ജിയും തമ്മിലുള്ള പ്രശ്നം.