പ്രീസീസൺ പോരിൽ നോർത്ത് ഈസ്റ്റും നെരോക്കയും നേർക്കുനേർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീസീസൺ മത്സരത്തിൽ നോർത്ത് ഈസ്റ്റിലെ ശക്തരുടെ പോരാട്ടത്തിന് ഫുട്ബോൾ അരാധകർക്ക് സാക്ഷിയാകാം. സീസൺ തുടങ്ങുന്നതിന് മുമ്പായുള്ള പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും നെരോക്ക എഫ് സിയുമാണ് നേർക്കുനേർ വരുന്നത്. ഈ വരുന്ന സെപ്റ്റംബർ 15നാകും ഇരുവരും തമ്മിലുള്ള സൗഹൃദ മത്സരം നടക്കുക.

കഴിഞ്ഞ‌ സീസൺ ഐലീഗിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമാണ് നൊരോക്ക. നോർത്ത് ഈസ്റ്റ് ആവട്ടെ ഐ എസ് എല്ലിൽ മോശം പ്രകടനം കൊണ്ട് കഷ്ടപ്പെട്ട ടീമും. ഈ സീസണിൽ പ്രീസീസണായി വിദേശത്തേക്ക് പോകേണ്ട എന്ന് തീരുമാനിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ത്യയിൽ തന്നെ മികച്ച സൗഹൃദ മത്സരങ്ങൾ കളിക്കാനുള്ള ഒരുക്കത്തിലാണ്.

കുമാൻ ലെമ്പക് സ്റ്റേഡിയമാകും ഈ മത്സരത്തിന് വേദിയാവുക.