ചെൽസിയുടെ വിജയകുതിപ്പ് തടയാൻ വെസ്റ്റ് ഹാമിനാകും – സബലെറ്റ

- Advertisement -

തുടർച്ചയായി അഞ്ച് ജയങ്ങളുമായി പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചെൽസിയുടെ കുതിപ്പ് തടയാൻ വെസ്റ്റ് ഹാമിനാകുമെന്ന്‌ അവരുടെ അർജന്റീനൻ ഡിഫൻഡർ പാബ്ലോ സബലെറ്റ. പ്രീമിയർ ലീഗിൽ സബാലേറ്റയുടെ വെസ്റ്റ് ഹാമുമായാണ് സാറിയുടെ ചെൽസിയുടെ അടുത്ത ലീഗ് മത്സരം.

തുടർച്ചയായ 4 തോൽവികൾക്ക് ശേഷം എവർട്ടനെ മറികടന്ന് ലീഗിൽ ആദ്യ ജയം സ്വന്തമാക്കിയാണ് വെസ്റ്റ് ഹാം ചെൽസിയെ കാത്തിരിക്കുന്നത്. ചെൽസിയിൽ നിരവധി മികച്ച താരങ്ങൾ ഉണ്ടെങ്കിലും എവർട്ടനെതിരെ പുറത്തെടുത്ത പ്രകടനം ആവർത്തിച്ചാൽ നീലപടയെ പിടിച്ചു കെട്ടാനാവുമെന്ന് സബലേറ്റ പറഞ്ഞു. സ്വന്തം മൈതാനത്ത് കാണികളുടെ പിന്തുണയിൽ അത് നേടാനാവുമെന്നു താരം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Advertisement