Home Tags Chelsea

Tag: Chelsea

യൂത്ത് ടീമിൽ അരങ്ങേറും മുൻപേ ചെൽസി യുവ താരം സീനിയർ ഇംഗ്ലണ്ട് ടീമിൽ

ചെൽസി യുവ താരത്തിന് ഇംഗ്ലണ്ട് ദേശീയ ടീമിലേക്കുള്ള ആദ്യ വിളിയെത്തി. ചെൽസിയുടെ അക്കാദമിയിൽ വളർന്ന് ഈ സീസണിൽ സീനിയർ ടീമിൽ ഇടം നേടിയ കാലം ഹഡ്സൻ ഓഡോയിക്കാണ് ഇംഗ്ലണ്ട് ദേശീയ ടീമിലേക്കുള്ള വിളി...

ചെൽസിയുടെ ചാമ്പ്യൻസ് യോഗ്യത തുലാസിലാക്കി എവർട്ടണ് ജയം

ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി നൽകികൊണ്ട് എവർട്ടണ് ജയം. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു എവർട്ടന്റെ ജയം. ഇന്നത്തെ തോൽവിയോടെ ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയേറ്റു. ഇന്ന് ജയിച്ചിരുന്നേൽ...

കീവിൽ കൊടുങ്കാറ്റായി ജിറൂദ്, ചെൽസി യൂറോപ്പ ക്വാർട്ടറിൽ

ഒലിവിയെ ജിറൂദ് ഹാട്രിക് നേടിയ മത്സരത്തിൽ ഡൈനാമോ കീവിനെ തകർത്ത് ചെൽസി യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ. എതിരില്ലാത്ത 5 ഗോളുകൾക്കാണ് ചെൽസിയുടെ ജയം. ഇതോടെ ഇരു പാദങ്ങളിലുമായി ചെൽസി 8-0 ത്തിന്റെ...

സിദാൻ മടങ്ങിയെത്തിയത്‌ മാഡ്രിഡിൽ, പക്ഷെ ആശങ്ക ചെൽസിയിൽ

റയലിന്റെ കഷ്ടകാലം മാറ്റാൻ സിനദിൻ സിദാൻ മടങ്ങി എത്തിയത് സ്‌പെയിനിൽ ആണെങ്കിലും ആശങ്ക ഇംഗ്ലണ്ടിലെ ചെൽസിയിൽ. സിദാന്റെ മടങ്ങി വരവ് ഈഡൻ ഹസാർഡിന്റെ റയൽ മാഡ്രിഡ് നീക്കത്തിന് ആക്കം കൂട്ടുമെന്നാണ് ലണ്ടൻ ക്ലബ്ബിന്റെ...

ഹസാർഡിന്റെ മികച്ച സീസൺ, പക്ഷെ തപ്പി തടഞ്ഞ് ചെൽസി

ഈഡൻ ഹസാർഡ് ചെൽസി കുപ്പാഴത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തുമ്പോഴും ചെൽസിക്ക് ഇത്തവണ കിതപ്പ്. ഇന്നലെ വോൾവ്സിനെതിരെ നേടിയ ഗോളോടെ തന്റെ ചെൽസി കരിയറിലെ ഏറ്റവും മികച്ച ഗോൾ സംഭാവനയാണ് ഹസാർഡ് പൂർത്തീകരിച്ചത്....

ഹസാഡ് മാജിക്കിൽ സമനിലകൊണ്ട് തടിതപ്പി ചെൽസി

പ്രീമിയർ ലീഗിൽ ടോപ് ഫോർ സാധ്യത നേടാൻ ഉറപ്പിച്ച് ഇറങ്ങിയ ചെൽസിക്ക് സ്വന്തം ഗ്രൗണ്ടിൽ വോൾവ്സിന്റെ സമനില പൂട്ട്. 1-1 നാണ് വോൾവ്സ് ചെൽസിയെ സമനിലയിൽ തളച്ചത്. ഇഞ്ചുറി ടൈമിൽ ഹസാഡിന്റെ മാജിക്...

ഡൈനാമോ കീവിനെ മറികടന്ന് യൂറോപ്പയിൽ ചെൽസി കുതിപ്പ് തുടരുന്നു

യൂറോപ്പ ലീഗിൽ ചെൽസിയുടെ കുതിപ്പ് തുടരുന്നു. ഇന്ന് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ഡൈനാമോ കീവിനെയാണ് ചെൽസി ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്. മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ചെൽസിയുടെ ആധിപത്യം...

ട്രാൻസ്ഫർ വിലക്കിനെതിരെ അപ്പീൽ നൽകി ചെൽസി

18 വയസ്സിനു താഴെയുള്ള താരങ്ങളെ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട് ഫിഫ നൽകിയ ട്രാൻസ്ഫർ വിലക്കിനെതിരെ അപ്പീൽ നൽകി ചെൽസി. താരങ്ങളെ സ്വന്തമാക്കുന്നതിൽ ചെൽസി നിയമങ്ങൾ തെറ്റിച്ചു എന്ന് പറഞ്ഞാണ് ഫിഫ ചെൽസിക്ക് രണ്ടു ട്രാൻസ്ഫർ...

വിമർശനങ്ങൾക്ക് മറുപടി നൽകി കെപ്പയും ജോർജിഞ്ഞോയും, ഡർബിയിൽ ചെൽസിക്ക് ജയം

വിവാദങ്ങൾക്ക് ശേഷം കെപ്പ മടങ്ങി വന്ന മത്സരത്തിൽ ചെൽസിക്ക് ജയം. ലണ്ടനിലെ അയൽവാസികളായ ഫുൾഹാമിനെ 1-2 ന് മറികടന്നാണ് സാരിയുടെ ചെൽസി ടോപ്പ് 4 പ്രതീക്ഷകൾ വീണ്ടും സജീവമാക്കിയത്. സമീപ കാലത്ത് ഏറെ...

ടോട്ടൻഹാമിനെതിരെ കെപയെ പുറത്തിരുത്തിയേക്കുമെന്ന് സൂചിപ്പിച്ച് സാരി

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ലീഗ് കപ്പ് ഫൈനലിൽ ഗ്രൗണ്ടിൽ നിന്ന് പുറത്ത് പോവാൻ വിസമ്മതിച്ച ചെൽസി ഗോൾ കീപ്പർ കെപ അരിസബാലഗയെ ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിൽ പുറത്തിരുത്തിയേക്കുമെന്ന് സൂചിപ്പിച്ച് പരിശീലകൻ സാരി. ടോട്ടൻഹാമിനെതിരായ മത്സരത്തിന് മുൻപുള്ള...

മാപ്പ് പറഞ്ഞ് കെപ്പ, പക്ഷെ ചെൽസി പിഴയിട്ടു

സബ്സ്റ്റ്യുഷൻ വിവാദത്തിൽ ചെൽസി ഗോളി കെപ്പ അരിസബലാഗക്ക് ചെൽസി പിഴയിട്ടു. താരത്തിന്റെ ഒരാഴ്ചത്തെ ശമ്പളം പിഴ ഇനത്തിൽ ഈടാക്കി ചെൽസി ഫൗണ്ടേഷന് നൽകുമെന്ന് ക്ലബ്ബ് ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. ക്ലബ്ബിനോടും പരിശീലകനോടും സഹ...

ഹസാർഡ് റയൽ മാഡ്രിഡിൽ കളിക്കാൻ അർഹൻ- മൗറീഞ്ഞോ

ചെൽസി സൂപ്പർ താരം ഈഡൻ ഹസാർഡിന് റയൽ മാഡ്രിഡിൽ കളിക്കാനുള്ള എല്ലാ യോഗ്യതയും ഉണ്ടെന്ന് താരത്തിന്റെ മുൻ പരീശീലകൻ ജോസ് മൗറീഞ്ഞോ. ഹസാർഡ് റയലിന് വേണ്ടി കളിക്കാനുള്ള ആഗ്രഹം പല തവണ പരസ്യമായി...

ഷൂട്ട്ഔട്ടിൽ ചെൽസി വീണു, കാരബാവോ കപ്പ് സിറ്റിക്ക്

കാരബാവോ കപ്പ് മാഞ്ചസ്റ്റർ സിറ്റിക്ക്. ചെൽസിയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 4-3 ന് മറികടന്നാണ് സിറ്റി കിരീടം നില നിർത്തിയത്. നിശ്ചിത സമയത്തും, എക്സ്ട്രാ ടൈമിലും കളി ഗോൾ രഹിത സമനില ആയതോടെയാണ്...

ഈ സീസണിൽ ചെൽസി ആഴ്സണലിനേക്കാൾ മികച്ചവർ- സാരി

ഈ സീസണിലെ പ്രകടനത്തിൽ ചെൽസി ആഴ്സണലിനേക്കാൾ ബേധപെട്ട പ്രകടനമാണ്‌ നടത്തുന്നതെന്ന് ചെൽസി പരിശീലകൻ മൗറീസിയോ സാരി. ചെൽസിയുടെ സമീപകാല പ്രകടനങ്ങൾക്ക് നേരെ കടുത്ത വിമർശനങ്ങൾ ഉയരുന്നതിന് ഇടയിലാണ് നയം വ്യക്തമാക്കി സാരി രംഗത്ത്...

അനായാസം ചെൽസി പ്രീ ക്വാർട്ടറിൽ

മാൽമോയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ചെൽസി യൂറോപ്പ ലീഗിന്റെ പ്രീ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. ഇരു പാദങ്ങളിലുമായി 5-1ന്റെ ജയം സ്വന്തമാക്കിയാണ് ചെൽസി അടുത്ത റൗണ്ടിൽ എത്തിയത്. മാൽമോയുടെ സ്വന്തം ഗ്രൗണ്ടിൽ...
Advertisement

Recent News