“മൂന്ന് മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ ഏത് ടീമിലും കളിക്കാൻ യോഗ്യർ” : ഗിഗ്‌സ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ വിൻസെന്റ് കമ്പനി, ഡേവിഡ് സിൽവ, സെർജിയോ അഗ്വേറൊ എന്നിവർ പ്രീമിയർ ലീഗ് കാലഘട്ടത്തിലെ ഏതൊരു ടീമിലും കളിക്കാൻ പറ്റുന്നവരാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റയാൻ ഗിഗ്‌സ്. ഈ മാഞ്ചസ്റ്റർ സിറ്റി ടീം പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണെന്നും വെയ്ൽസ് പരിശീലകൻ കൂടിയായ ഗിഗ്‌സ് പറഞ്ഞു. മറ്റൊരു മാഞ്ചസ്റ്റർ സിറ്റി താരമായ കെവിൻ ഡി ബ്രൂണെയും മികച്ച താരമാണെന്നും ഗിഗ്‌സ് പറഞ്ഞു.

കഴിഞ്ഞ 30 വർഷം പ്രീമിയർ ലീഗിൽ കളിച്ച ഏതൊരു ടീമിലും ഈ താരങ്ങൾക്ക് അനായാസം അവസരം ലഭിക്കുമായിരുന്നെന്നും ഗിഗ്‌സ് പറഞ്ഞു. അതെ സമയം പ്രീമിയർ ലീഗ് കണ്ട എക്കാലത്തെയും മികച്ച ടീമാവാൻ മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം വേണമെന്നും ഗിഗ്‌സ് പറഞ്ഞു. കഴിഞ്ഞ ദിവസം ബ്രൈട്ടനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി തുടർച്ചയായ രണ്ടാമത്തെ പ്രീമിയർ ലീഗ് കിരീടം നേടിയിരുന്നു. രണ്ടു സീസണിലുകളിലുമായി 198 പോയിന്റുകൾ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി നേടിയിരുന്നു.