റോമ വിട്ട ഡി റോസിയെ സ്വന്തമാക്കാനൊരുങ്ങി ന്യൂയോർക്ക് സിറ്റി എഫ്‌സി

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ ക്ലബ്ബ് എ എസ് റോമയുടെ വെറ്ററൻ താരം ഡാനിയേലെ ഡി റോസിയെ സ്വന്തമാക്കാൻ മേജർ ലീഗ് സോക്കർ ടീമായ ന്യൂയോർക് സിറ്റി എഫ്‌സി ഒരുങ്ങുന്നു. ഈ സീസൺ അവസാനത്തോടെ ക്ലബ്ബുമായുള്ള കരാർ അവസാനിക്കുന്നതിനാൽ ഫ്രീ ട്രാൻസ്ഫെറിൽ അമേരിക്കയിലേക്ക് താരം പറക്കുമെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

18 വർഷം നീണ്ട റോമ കരിയറിനാണ് ഈ മധ്യനിരതാരം അവസാനം കുറിക്കുന്നത്. ഇറ്റാലിയൻ ഇതിഹാസം ആന്ദ്രേ പിർലോ കളിച്ച ടീമാണ് ന്യൂയോർക്ക് സിറ്റി എഫ്‌സി. പിർലോയുടെ പാത ഡി റോസിയും പിന്തുടരുമെന്നാണ് കരുതപ്പെടുന്നത്. ഡി റോസി റോമയ്‌ക്കൊപ്പം 2 തവണ കോപ്പ ഇറ്റലിയയും, ഒരു സൂപ്പർ കോപ്പ കിരീടവും താരം നേടിയിട്ടുണ്ട്. ഇറ്റലി ദേശീയ ടീമിന് വേണ്ടി 117 മത്സരങ്ങൾ കളിച്ച താരം 2006 ൽ ലോകകപ്പ് നേടിയ ദേശീയ ടീമിൽ അംഗമായിരുന്നു.