അയാക്സ് ഡച്ച് ചാമ്പ്യന്മാർ, ഇത് 34ആം കിരീടം!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിലെ നിരാശ അയാക്സ് ഹോളണ്ടിൽ തീർത്തു. ലീഗിലെ അവസാന മത്സരവും വിജയിച്ച് പി എസ് വി പിന്തള്ളി കൊണ്ടാണ് അയാക്സ് ഡച്ച് ലീഗ് കിരീടം ഉയർത്തിയത്. അയാക്സിന്റെ 34ആം ലീഗ് കിരീടമാണിത്. 2013-14 സീസണ് ശേഷം ആദ്യമായാണ് അയാക്സ് ലീഗ് കിരീടം നേടുന്നത്. നേരത്തെ ഡച്ച് കപ്പും നേടിയിരുന്ന അയാക്സ് ഇതോടെ ഡബിളും സ്വന്തമാക്കി.

2004/05 സീസണിൽ പി എസ് വി ഡബിൾ നേടിയ ശേഷം ആദ്യമായാണ് ഒരു ഡച്ച് ക്ലബ് ഡബിൾ നേടുന്നത്. അയാക്സിന്റെ എട്ടാമത്തെ ഡബിൾ നേട്ടമാണ് ഇത്. 34 മത്സരങ്ങളിൽ നിന്ന് 86 പോയന്റുമായാണ് അയാക്സ് ലീഗിൽ ഒന്നാമത് എത്തിയത്. 83 പോയന്റുമായി പി എസ് വി ലീഗിൽ രണ്ടാമത് ഫിനിഷ് ചെയ്തു. അവസാന നാലു സീസണിൽ മൂന്ന് തവണയും പി എസ് വി ആയിരുന്നു ഡച്ച് ലീഗ് നേടിയത്.