മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ ഡി ഹിയ വേതനം കുറക്കും

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാം നമ്പർ ഡി ഹിയ ക്ലബിൽ തുടരാൻ വേണ്ടി വേതനം കുറക്കും. താരം ഉടൻ തന്നെ പുതിയ കരാർ ഒപ്പുവെക്കും എന്നാണ് അത്ലറ്റിക്ക് റിപ്പോർട്ട് ചെയ്യുന്നത്. അവസാന സീസൺ മുതൽ തന്റെ ഫോം വീണ്ടെടുത്ത ഡി ഹിയ ഇപ്പോൾ യുണൈറ്റഡിന്റെ ചോദ്യം ചെയ്യപ്പെടാത്ത നമ്പർ വൺ ആണ്. എറിക് ടെൻ ഹാഗ് കാലു കൊണ്ട് പന്ത് കീപ്പെയ്ത് പിറകിൽ നിന്ന് കളി നിർമ്മിക്കാൻ കഴിയുന്ന ഒരു ഗോൾ കീപ്പറെ ടീമിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിലും ഇപ്പോൾ ശഡി ഹിയയിൽ ടെൻ ഹാഗും ഹാപ്പി ആണ്.

20220523 023429

അവസാന മത്സരത്തിൽ ഉൾപ്പെടെ ഈ സീസണ നിർണായക സേവുകൾ നടത്താൻ ഡി ഹിയക്ക് ആയിട്ടുണ്ട്. താരം തന്റെ മറ്റു മേഖലയിലും മെച്ചപ്പെടും എന്നാണ് തന്റെ വിശ്വാസം എന്ന് ടെൻ ഹാഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോഴുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിൽ യുണൈറ്റഡിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം ഡി ഹിയ ആണ്. 2011 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പം ഡി ഹിയ ഉണ്ട്.