‘പുതിയ കരാറിൽ ഒപ്പ് വക്കാൻ പേന മാത്രം മതി!’ ആഴ്‌സണലിൽ തന്നെ തുടരും എന്ന സൂചന നൽകി ഗബ്രിയേൽ മാർട്ടിനെല്ലി

ആഴ്‌സണലിൽ പുതിയ കരാറിൽ താൻ ഉടൻ ഒപ്പ് വക്കും എന്ന സൂചന നൽകി ബ്രസീലിയൻ യുവതാരം ഗബ്രിയേൽ മാർട്ടിനെല്ലി. പുതിയ കരാറിനെ കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് പേന തരൂ, താൻ കരാറിൽ ഒപ്പ് വക്കാം എന്നായിരുന്നു ആഴ്‌സണൽ താരത്തിന്റെ പ്രതികരണം. നേരത്തെ ആഴ്‌സണലിൽ തന്നെ ദീർഘകാലം തുടർന്ന് പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടി ക്ലബ് ഇതിഹാസം ആവൽ ആണ് തന്റെ ലക്ഷ്യം എന്നു മാർട്ടിനെല്ലി പറഞ്ഞിരുന്നു.

ഗബ്രിയേൽ മാർട്ടിനെല്ലി

നിലവിൽ ഈ സീസണിൽ മിന്നും പ്രകടനം നടത്തുന്ന മാർട്ടിനെല്ലി, ബുകയോ സാക, വില്യം സലിബ എന്നിവരും ആയി ദീർഘകാല കരാറിൽ ഒപ്പ് വക്കാൻ ആണ് ആഴ്‌സണൽ ശ്രമം. ഇതിനുള്ള പ്രതികരണം ആയി ആണ് തനിക്ക് ആഴ്‌സണലിൽ തുടരാൻ ആണ് താൽപ്പര്യം എന്ന മറുപടി മാർട്ടിനെല്ലി പറഞ്ഞത്. നേരത്തെ ബ്രസീലിയൻ പ്രതിരോധതാരം ഗബ്രിയേലിന്റെ കരാർ 2027 വരെ ആഴ്‌സണൽ പുതുക്കിയിരുന്നു. മാർട്ടിനെല്ലി, സാക, സലിബ എന്നിവരും ആഴ്‌സണലിൽ ദീർഘകാല കരാർ ഉടൻ ഒപ്പിടും എന്നാണ് സൂചനകൾ.