“ടീമിൽ അവസരം ഉണ്ടായിരുന്നില്ല എങ്കിലും താൻ പരിശീലനം നിർത്തിയിരുന്നില്ല” – ഷമി

ഇന്ത്യയുടെ ടി20 ടീമിൽ അവസരം ഇല്ലാതിരിന്നപ്പോഴും താൻ പ്രതീക്ഷ കൈവിട്ടിരുന്നില്ല എന്ന് ഇന്ത്യയുടെ പേസർ മൊഹമ്മദ് ഷമി. ഇപ്പോൾ ലോകകപ്പിൽ നന്നായി പന്തെറിയുന്ന ഷമി എല്ലാം തയ്യാറെടുപ്പിനെ ആശ്രയിച്ചിരിക്കുന്നു ർന്ന് പറഞ്ഞു. താൻ ടീമിൽ ഇലല എങ്കിലും ടീം മാനേജ്‌മെന്റ് എപ്പോഴും നിങ്ങളോട് തയ്യാറായി നിൽക്കാൻ പറയും. താൻ അതാണ് ചെയ്തത്. ഷമി പറഞ്ഞു.

Mohammedshamiഷമി

ടീം ആവശ്യപ്പെടുമ്പോൾ, നിങ്ങൾക്ക് അവസരം ലഭിക്കുമ്പോൾ നിങ്ങൾ പൂർണ്ണ സജ്ജനായിരിക്കണം. നിങ്ങൾ എന്റെ വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിൽ, ഞാൻ ഒരിക്കലും പരിശീലനം നിർത്തിയിട്ടില്ല നിങ്ങൾക്ക് മനസ്സിലാകു. ഞാൻ എപ്പോഴും എന്റെ പരിശീലനം തുടരും എന്നും വെറ്ററൻ ഫാസ്റ്റ് ബൗളർ പറഞ്ഞു.