ടാക്കിൾ ചെയ്ത സോൺ വരെ കരഞ്ഞു പോയി, എവർട്ടൺ താരം ഗോമസിന് ഗുരുതര പരിക്ക്!!

ഇന്ന് പ്രീമിയർ ലീഗിൽ നടന്ന എവർട്ടൺ ടോട്ടൻഹാം മത്സരത്തിൽ മത്സര ഫലത്തേക്കാൾ എല്ലവരെയും ബാധിച്ചിരിക്കുന്നത് എവർട്ടൺ താരം ഗോമസിനേറ്റ ഗുരുതര പരിക്കാണ്. മത്സരത്തിനിടെ ഗോമസിനേറ്റ പരിക്ക് കളി കണ്ടവരെയും കളത്തിൽ ഉണ്ടായിരുന്നവരെയും ഒക്കെ ഒരേ പോലെ ഞെട്ടിച്ചു കളഞ്ഞു. കളിയുടെ 79ആം മിനുട്ടിൽ ആയിരുന്നു താരത്തിന് പരിക്കേറ്റത്.

ടോട്ടൻഹാം താരം സോൺ ചെയ്ത ടാക്കിൾ ആണ് താരത്തിന് കാഴ്ചക്കാരെ വരെ പേടിപ്പിച്ച പരിക്ക് നൽകിയത്. സോണിന് ആ ടാക്കിളിന് ചുവപ്പ് കാർഡും ലഭിച്ചു. എന്നാൽ ചുവപ്പ് കാർഡല്ല ആ പരിക്ക് ആണ് സോണിനെ വിഷമത്തിലാക്കിയത്. താൻ കാരണം ഇങ്ങനെ ഒരു പരിക്ക് ഉണ്ടായത് ഓർത്ത് കരഞ്ഞു കൊണ്ടാണ് സോൺ കളം വിട്ടത്. ഇനി ഈ സീസണിൽ ഗോമസിന് കളിക്കാൻ കഴിഞ്ഞേക്കില്ല. മത്സരം 1-1 എന്ന സ്കോറിലാണ് അവസാനിച്ചത്.