ജൂനിയർ ഫുട്ബോൾ, മലപ്പുറം ഫൈനലിൽ, കിരീടത്തിനായി ഇനി തിരുവനന്തപുരത്തിനെതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലപ്പുറത്ത് നടക്കുന്ന 45ആമത് സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ലൈനപ്പായി. ഇന്ന് വൈകിട്ട് നടന്ന രണ്ടാം സെമിയിൽ ജയിച്ചതോടെ മലപ്പുറം ഫൈനൽ ഉറപ്പിച്ചു. സെമിയിൽ എറണാകുളത്തെ നേരിട്ട മലപ്പുറം മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. മലപ്പുറത്തിനു വേണ്ടി ശ്രീശോഭ് ആണ് ഗോൾ നേടിയത്.

നാളെ നടക്കുന്ന ഫൈനലിൽ തിരുവനന്തപുരത്തെ ആകും മലപ്പുറം നേരിടുക. ആദ്യ സെമി മത്സരത്തിൽ കോഴിക്കോടിനെ വീഴ്ത്തി കൊണ്ടായിരുന്നു തിരുവനന്തപുരത്തിന്റെ ഫൈനൽ പ്രവേശനം. എതിരില്ലാത്ത ഒരു ഗോളിനാണ് തിരുവനന്തപുരം വിജയിച്ചത്. വൈകിട്ട് 3.30നാണ് ഫൈനൽ നടക്കുക.