‘ഒന്നും വ്യക്തിപരമല്ല, ലണ്ടൻ ചുവപ്പാണ്!’ ഒബമയാങിനു മറുപടിയുമായി ഗബ്രിയേൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് എതിരായ ലണ്ടൻ ഡാർബി ജയത്തിനു ശേഷം മുൻ ആഴ്‌സണൽ ക്യാപ്റ്റൻ ഒബമയാങിനു മറുപടിയുമായി ആഴ്‌സണൽ പ്രതിരോധ താരം ഗബ്രിയേൽ. മത്സരത്തിൽ സാകയുടെ കോർണറിൽ നിന്നു വിജയഗോൾ ഗബ്രിയേൽ ആയിരുന്നു നേടിയത്.

മത്സരത്തിന് മുമ്പ് ഒന്നും വ്യക്തിപരമല്ല,ഞാൻ ഇപ്പോൾ ചെൽസിയുടെ നീലയാണ് എന്നു പറഞ്ഞ ഒബമയാങിനു ട്വിറ്ററിൽ ആണ് ബ്രസീലിയൻ താരം മറുപടി നൽകിയത്. ഒബമയാങിന്റെ അതേ വാക്കുകളിൽ ഒന്നും വ്യക്തിപരമല്ല, ലണ്ടൻ ചുവപ്പ് ആണ് എന്നാണ് ഗബ്രിയേൽ ട്വിറ്ററിൽ കുറിച്ചത്.