ഷൂട്ട്ഔട്ടിൽ മികച്ച വിജയവുമായി ഇന്ത്യ, സ്പെയിനിനെ കീഴടക്കി

FIH പ്രൊലീഗിൽ സ്പെയിനിനെതിരെ വിജയം നേടി ഇന്ത്യ. ഇന്ന് നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2 എന്ന സ്കോറിന് ഒപ്പം നിന്നപ്പോള്‍ ഷൂട്ട്ഔട്ടിൽ 3-1ന് ഇന്ത്യയ്ക്കായിരുന്നു വിജയം.11ാം മിനുട്ടിൽ ഹര്‍മ്മന്‍പ്രീത് സിംഗ് നേടിയ ഗോളിന്റെ ബലത്തിൽ ഇന്ത്യ ആദ്യ പകുതി അവസാനിക്കുമ്പോള്‍ 1-0ന് മുന്നിലായിരുന്നു.

31ാം മിനുട്ടിൽ ഹര്‍മ്മന്‍പ്രീത് ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തിയെങ്കിലും 42ാം മിനുട്ടിൽ മാര്‍ക് മിറാലെസ് സ്പെയിനിനായി ഒരു ഗോള്‍ മടക്കി. 54ാം മിനുട്ടിൽ ഇന്ത്യന്‍ ആരാധകരുടെ ഹൃദയം തകര്‍ത്ത് പെറി അമാറ്റ് സ്പെയിനിന്റെ സമനില ഗോള്‍ കണ്ടെത്തി.

ഷൂട്ടൗട്ടിൽ ഇന്ത്യയ്ക്കായി അഭിഷേക്, രാജ് കുമാര്‍ പാൽ, ഹര്‍മ്മന്‍പ്രീത് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഷംഷേര്‍ സിംഗിന്റെ ശ്രമം പാഴായി. അതേ സമയം സ്പെയിനിന് വേണ്ടി ഗെറാര്‍ഡ് ക്ലാപ്സ് മാത്രമേ ഗോള്‍ നേടിയുള്ളു.