എമേഴ്സണെ സ്വന്തമാക്കാൻ ഇന്റർ മിലാന് താല്പര്യം ഉണ്ടെന്ന് താരത്തിന്റെ ഏജന്റ്

- Advertisement -

ചെൽസി ലെഫ്റ്റ് ബാക്ക് എമേഴ്സണെ സ്വന്തമാക്കാൻ ഇന്റർ മിലാന് താല്പര്യം ഉണ്ടെന്ന് താരത്തിന്റെ ഏജന്റ് ഫെർണാണ്ടോ ഗാർസിയ. എമേഴ്സൺ ഈ സീസണിൽ തന്നെ ചെൽസി വിടാനുള്ള സാധ്യതയുണ്ടെന്നും താരത്തിന്റെ ഏജന്റ് വെളിപ്പെടുത്തി. ചെൽസിയിൽ സ്ഥിരമായി അവസരങ്ങൾ ലഭിക്കാതിരുന്നതോടെയാണ് ടീം മാറാൻ എമേഴ്സൺ ശ്രമം തുടങ്ങിയത്. ലെസ്റ്റർ സിറ്റിയിൽ നിന്ന് ബെൻ ചിൽവെൽ കൂടി എത്തിയതോടെ ചെൽസിയിൽ എമേഴ്സണ് അവസരങ്ങൾ കുറയുമെന്ന് ഉറപ്പായിരുന്നു.

കഴിഞ്ഞ സീസണിൽ ചെൽസിക്ക് വേണ്ടി പ്രീമിയർ ലീഗിൽ വെറും 15 മത്സരങ്ങളിൽ മാത്രമാണ് എമേഴ്സണ് അവസരം ലഭിച്ചത്. 2018 ജനുവരി ട്രാൻസ്ഫർ വിൻഡോയിലാണ് എമേഴ്സൺ റോമായിൽ നിന്ന് ചെൽസിയിൽ എത്തുന്നത്. അന്ന് 20 മില്യൺ യൂറോ മുടക്കിയാണ് താരത്തെ ചെൽസി സ്വന്തമാക്കിയത്. നേരത്തെ മുൻ ചെൽസി പരിശീലകനും നിലവിൽ ഇന്റർ മിലാൻ പരിശീലകനുമായ അന്റോണിയോ കൊണ്ടെ എമേഴ്സണെ സ്വന്തമാക്കാൻ താല്പര്യം ഉണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Advertisement