പിർലോ വിളിച്ചാൽ യുവന്റസിന് വേണ്ടി കളിക്കാനും തയ്യാറെന്ന് വിദാൽ

- Advertisement -

യുവന്റസ് പരിശീലകൻ പിർലോ വിളിച്ചാൽ യുവന്റസിന് വേണ്ടി കളിക്കാനും തയ്യാറാണെന്ന് ബാഴ്സയുടെ മധ്യനിരതാരം അർട്ടൂറോ വിദാൽ. ബാഴ്സലോണ വിട്ട് ഇറ്റലിയിലേക്ക് പറക്കാനൊരുങ്ങുന്ന വിദാലാണ് തന്റെ ഓപ്ഷനുകളെ കുറിച്ച് വിലയിരുത്തലുകൾ നടത്തിയത്. ഇന്റർ മിലാനിലേക്ക് വിദാൽ പോകുമെന്നാണ് ആദ്യമുയർന്ന് കേട്ട വാർത്തകൾ. ഇന്റർ മിലാൻ പരിശീലകൻ അന്റോണിയോ കോണ്ടെയുടെ പ്രത്യേക താല്പര്യം വിദാലിന്റെ ട്രാൻസ്ഫറിൽ കാണിച്ചിരുന്നു.

ഇന്ററിന്റെ പരിശീലകനായി ഇറ്റലിയിൽ തിരികെയെത്തിയത് മുതൽ വിദാലിനെ സാൻ സൈറോയിൽ എത്തിക്കാൻ കോണ്ടെ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് തന്റെ മുൻ ക്ലബ്ബായ യുവന്റസിലേക്ക് ഒരു ചുവട് മാറ്റത്തെക്കുറിച്ച് വിദാൽ പ്രതികരിച്ചത്. നാല് വർഷത്തോളം പിർലോയോടൊപ്പം കളിച്ച വിദാൽ നാല് ലീഗ് കിരീടങ്ങളും യുവന്റസിനൊപ്പം നേടിയിട്ടുണ്ട്. ഭാവിയെ കുറിച്ച് ആശങ്കകൾ ഇല്ലെന്നും ബാഴ്സലോണയിൽ ഇപ്പോൾ താൻ സന്തോഷവാനാണെന്നും വിദാൽ പറഞ്ഞൂ. പുതിയ പരിശീലകൻ കൊമന്റെ വരവോടു കൂടി വിദാൽ ക്ലബ്ബ് വിടുമെന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ടുകൾ.

Advertisement