എമേഴ്സണെ സ്വന്തമാക്കാൻ ലിയോൺ ചർച്ചകൾ ആരംഭിച്ചു

ചെൽസി ലെഫ്റ് ബാക് എമേഴ്സൺ പൽമിയേറിയെ സ്വന്തമാക്കാനുള്ള ചർച്ചകൾ ആരംഭിച്ച് ഫ്രഞ്ച് ലീഗ് ക്ലബായ ലിയോൺ. ചെൽസിയിൽ അവസരങ്ങൾ കുറഞ്ഞതോടെ താരം ടീം വിടാനുള്ള ശ്രമങ്ങൾ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ചെൽസിയിൽ കഴിഞ്ഞ സീസണിൽ ടീമിൽ എത്തിയ ചിൽവെല്ലിനും അലോൺസോക്കും പിറകിലായിരുന്നു എമേഴ്സൺന്റെ സ്ഥാനം.

2018ലാണ് റോമയിൽ നിന്ന് എമേഴ്സൺ ചെൽസിയിൽ എത്തുന്നത്. ചെൽസിയിൽ കൂടുതൽ അവസരങ്ങൾ താരത്തിന് ലഭിച്ചില്ലെങ്കിലും ഈ സീസണിൽ ചെൽസിയുടെ കൂടെ ചാമ്പ്യൻസ് ലീഗ്, സൂപ്പർ കപ്പ് കിരീടവും ഇറ്റലിയുടെ കൂടെ യൂറോ കപ്പ് കിരീടവും എമേഴ്സൺ നേടിയിരുന്നു.

Previous articleകൊൽക്കത്ത ഫുട്ബോൾ ലീഗ്, ആദ്യ മത്സരത്തിൽ ചാമ്പ്യന്മാർക്ക് വിജയം
Next articleഅത്ലറ്റിക്കോ മാഡ്രിഡ് യുവ ലെഫ്റ്റ് ബാക്ക് ഒസാസുനയിൽ കളിക്കും