കൊൽക്കത്ത ഫുട്ബോൾ ലീഗ്, ആദ്യ മത്സരത്തിൽ ചാമ്പ്യന്മാർക്ക് വിജയം

കൊൽക്കത്ത ഫുട്ബോൾ ലീഗിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പീർലസിന് വിജയം. ഇന്ന് പ്രൊമോഷൻ നേടി എത്തിയ കിദെർപൊറെ എഫ് സിയെ നേരിട്ട പീർലസ് ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് നേടിയത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു പീർലസിന്റെ വിജയം. കളി തുടങ്ങി ആദ്യ മിനുട്ടിൽ ഇമ്മാനുവൽ ആണ് കിദെർപൊറെക്ക് ലീഡ് നൽകിയത്. ഈ ഗോൾ പീരൽസിനെ ഞെട്ടിച്ചു എങ്കിലും പെട്ടെന്ന് തന്നെ സമനില കണ്ടെത്താൻ അവർക്കായി.

എട്ടാം മിനുട്ടിൽ പങ്ക് മൗല ആണ് സമനില ഗോൾ നേടിയത്. പിന്നാലെ 21ആം മിനുട്ടിൽ അഫ്താം അലം പീർലസിന് ലീഡ് നൽകി. ആദ്യ പകുതിയിൽ ക്രോമ കൂടെ ഗോൾ നേടിയതോടെ കളി പീർലസിന്റെ കയ്യിലായി. രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ ക്രോമ തന്റെ രണ്ടാം ഗോളും നേടി ഗോൾ പട്ടിക പൂർത്തിയാക്കി. അഫ്താബ് അലം ആണ് കളിയിലെ മാൻ ഓഫ് ദി മാച്ച് ആയത്.

Previous articleജുവാൻ ജീസുസ് ഇനി നാപോളിയിൽ
Next articleഎമേഴ്സണെ സ്വന്തമാക്കാൻ ലിയോൺ ചർച്ചകൾ ആരംഭിച്ചു