അസ്‌പിലിക്വറ്റ ചെൽസിയുമായുള്ള കരാർ പുതുക്കി

- Advertisement -

ചെൽസി താരം സെസാർ അസ്‌പിലിക്വറ്റ ചെൽസിയിൽ പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം 2022 വരെ താരം ചെൽസിയിൽ തുടരും. ഈ സീസണിൽ ചെൽസിയുടെ ക്യാപ്റ്റനാണ് ഡേവ് എന്ന് ആരാധകർ വിളിക്കുന്ന അസ്‌പിലിക്വറ്റ. സ്പാനിഷ് ദേശീയ ടീം അംഗമാണ് 29 വയസുകാരനായ അസ്‌പിലിക്വറ്റ.

ഡിഫൻസിൽ ഏത് പൊസിഷനിലും കളിക്കാനുള്ള മിടുക്കാണ് താരത്തെ ചെൽസിയിൽ പ്രിയങ്കരനാകിയത്. സെന്റർ ബാക്ക്, റൈറ്റ് ബാക്ക്, ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കാൻ താരത്തിനാകും. നിലവിൽ സാരിയുടെ കീഴിൽ ചെൽസിയുടെ ഒന്നാം നമ്പർ റൈറ്റ് ബാക്കാണ് താരം. 2012 ലാണ് മാർസെയിൽ നിന്ന് ചെൽസിയിൽ എത്തുന്നത്.

ചെൽസിക്കൊപ്പം 2 പ്രീമിയർ ലീഗ്, എഫ് എ കപ്പ്, ലീഗ് കപ്പ്, യൂറോപ്പ ലീഗ് കിരീടങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്.

Advertisement