ബ്രസീലിയൻ ലീഗിലെ മികച്ച ഗോളടിക്കാരനായി ഗാബിഗോൾ!!

- Advertisement -

ബ്രസീലിയൻ ലീഗിലെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച സ്ട്രൈക്കറായി ഗാബിഗോളിനെ തിരഞ്ഞെടുത്തു. സാന്റോസിന്റെ സ്ട്രൈക്കറായ ഈ യുവതാരം മികച്ച പ്രകടനമായിരുന്നു ഈ കഴിഞ്ഞ സീസണിൽ സാന്റോസിനായി കാഴ്ചവെച്ചത്. 18 ഗോളുകൾ നേടിയ ഗാബിഗോൾ ആയിരുന്നു ലീഗിലെ ടോപ്പ് സ്കോറർ. ഗാബിഗോളിന് പിറകിൽ ഉള്ള താരത്തിന് 14 ഗോളുകൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ.

22കാരനായ ഗാബിഗോൾ ഇപ്പോൾ ഇന്റർ മിലാനിൽ നിന്ന് ലോണടിസ്ഥാനത്തിൽ ആണ് സാന്റോസിൽ എത്തി കളിക്കുന്നത്. സാന്റോസിലൂടെ തന്നെ വളർന്ന താരം 2016ൽ ഇന്റർ മിലാനുമായി കരാറിൽ എത്തിയിരുന്നു. എന്നാൽ ഇന്ററിൽ അധികം അവസരം ലഭിക്കാത്ത താരം ലോണിൽ സാന്റോസിലേക്ക് മടങ്ങുകയായിരുന്നു. ബ്രസീലിനായി സീനിയർ അരങ്ങേറ്റം നടത്തിയിട്ടുള്ള താരം കൂടിയാണ് ഗാബിഗോൾ.

Advertisement