ലെൻസിന്റെ മധ്യനിര താരത്തെ ടീമിൽ എത്തിക്കാൻ ആഴ്‌സണൽ ശ്രമം

20221109 024632

ഫ്രഞ്ച് ലീഗ് വൺ ക്ലബ് ലെൻസിന്റെ ഐവറി കോസ്റ്റ് മധ്യനിര താരം സെകോ ഫൊഫാനയെ ടീമിൽ എത്തിക്കാൻ ആഴ്‌സണൽ ശ്രമിക്കുന്നത് ആയി വാർത്തകൾ. ഫ്രഞ്ച് മാധ്യമങ്ങൾ ആണ് വാർത്ത പുറത്ത് വിട്ടത്. ജനുവരിയിൽ ടീം ശക്തമാക്കാൻ ശ്രമിക്കുന്ന ആഴ്‌സണൽ തോമസ് പാർട്ടി അടക്കമുള്ള താരങ്ങളുടെ ജോലി കുറക്കാനാണ് താരത്തെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നത്.

ഫ്രാൻസിൽ ജനിച്ചു ഫ്രാൻസ് യൂത്ത് ടീമുകളിൽ കളിച്ച 27 കാരനായ ഫൊഫാന യൂത്ത് കരിയറിൽ മാഞ്ചസ്റ്റർ സിറ്റിയിലും കളിച്ചിട്ടുണ്ട്. ഇറ്റാലിയൻ ക്ലബ് ഉഡിനിസിയയിൽ നൂറിൽ അധികം മത്സരങ്ങൾ കളിച്ച ശേഷം 2020 ൽ ലെൻസിൽ എത്തിയ ഫൊഫാന കഴിഞ്ഞ സീസണിൽ ലീഗ് വണ്ണിലെ മികച്ച ആഫ്രിക്കൻ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിൽ 37 കളികളിൽ നിന്നു 8 ഗോളുകൾ നേടിയ താരത്തിന് 30 മില്യൺ യൂറോ എങ്കിലും ഫ്രഞ്ച് ക്ലബ് പ്രതീക്ഷിക്കുന്നത് ആയി ആണ് റിപ്പോർട്ട്.