പോർച്ചുഗലിലെ ചാമ്പ്യന്മാരായി പോർട്ടോ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പോർച്ചുഗീസ് ലീഗ് കിരീടം പോർട്ടോയ്ക്ക് സ്വന്തം. ഇന്നലെ നടന്ന ലീഗിലെ നിർണായക മത്സരം വിജയിച്ചാണ് പോർട്ടോ കിരീടം ഉറപ്പിച്ചത്. ശക്തരായ എതിരികളായ സ്പോർടിംഗിനെ 2-0ന് ആണ് ഇന്നലെ പോർട്ടോ പരാജയപ്പെടുത്തിയത്. ഇതോടെ രണ്ട് മത്സരം ശേഷിക്കെ തന്നെ പോർട്ടോ കിരീടത്തിലേക്ക് എത്തി. രണ്ടാമത് ഉള്ള ബെൻഫികയെക്കാൾ 8 പോയന്റിന്റെ ലീഡ് ഇന്നലത്തെ ജയത്തോടെ പോർട്ടോയ്ക്ക് ആയി.

ലീഗിൽ 32 മത്സരങ്ങളിൽ നിന്ന് 79 പോയന്റാണ് പോർട്ടോ ഇതുവരെ നേടിയത്. രണ്ടാമതുള്ള ബെൻഫികയ്ക്ക് 32 മത്സരങ്ങളിൽ 71 പോയന്റ് മാത്രമേ ഉള്ളൂ‌. പോർട്ടോയുടെ 29ആം ലീഗ് കിരീടമാണ്. 37 കിരീടമുള്ള ബെൻഫിക ആണ് പോർചുഗലിൽ പോർട്ടോയ്ക്ക് മുന്നിൽ ഉള്ളത്. അവസാന മൂന്ന് സീസണിൽ രണ്ട് തവണയും പോർട്ടോ ആണ് കിരീടം നേടിയത്.