പോളണ്ട് ടീമിൽ കൊറോണ വൈറസ് ബാധ, ഇംഗ്ലണ്ടിനെതിരായ മത്സരം നടക്കും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി ഒരുങ്ങുന്ന പോളണ്ട് ടീമിൽ കൊറോണ വൈറസ് ബാധ. ടീമിലെ 4 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. നാളെ ഇംഗ്ലണ്ടും പോളണ്ടും തമ്മിലുള്ള മത്സരം നടക്കാനിരിക്കെയാണ് ടീമിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. നേരത്തെ ആദ്യം നടന്ന ടെസ്റ്റിൽ 2 പേർക്കും തുടർന്ന് നടന്ന ടെസ്റ്റിൽ 2 പേർക്കുമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഗോൾ കീപ്പർ ലൂക്കാസ് സ്കോറുപ്സ്കി, മതെയൂസ് ക്ലിച്ച്, മിഡ്ഫീൽഡർ ഗ്രീസ്‌കോർസ് ക്രിച്ചോവിയക് എന്നിവർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാൽ ടീമിലെ 4 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും ഇംഗ്ലണ്ടുമായുള്ള മത്സരം നേരത്തെ തീരുമാനിച്ച പ്രകാരം നടക്കുമെന്ന് പോളണ്ട് ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. നേരത്തെ തന്നെ പരിക്ക് മൂലം സൂപ്പർ താരം ലെവൻഡോസ്‌കി പോളണ്ട് ടീമിൽ നിന്ന് പുറത്താണ്.