ലക്ഷ്യം ഒനാന മാത്രം!! മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം ബിഡ്

Newsroom

Picsart 23 07 06 14 27 28 433
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ സ്ഥാനത്തേക്ക് ലക്ഷ്യമിടുന്നത് ഇന്റർ മിലാൻ ഗോൾകീപ്പർ ആന്ദ്രേ ഒനാനയെ മാത്രം. ഒനാനയ്ക്ക് വേണ്ടി യുണൈറ്റഡ് ഉടൻ രണ്ടാം ബിഡ് സമർപ്പിക്കും എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 40 മില്യന്റെ ആദ്യ ബിഡ് ഇന്റർ മിലാൻ തള്ളിയിരുന്നു. 50 മില്യൺ ആണ് ഇന്റർ ആവശ്യപ്പെടുന്ന തുകം. ഡി ഹിയയുടെ ഭാവി അനിശ്ചിതത്വത്തിൽ ആയിരിക്കെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ഗോൾ കീപ്പറെ തേടുന്നത്. അവസാന കുറച്ചു ദിവസങ്ങളായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഒനാനയുമായി ചർച്ചകൾ നടത്തുന്നുണ്ട്.

ഒനാന 23 06 30 20 59 44 458

ഒനാനയെ സ്വന്തമാക്കാൻ ആയാൽ യുണൈറ്റഡ് ഡി ഹിയയെ ക്ലബ് വിടാൻ അനുവദിക്കും. ഒനാന മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ തയ്യാറാണ്. രണ്ടു ക്ലബുകളും തമ്മിൽ കരാർ ധാരണയിൽ എത്താൻ ആണ് താരം കാത്തിരിക്കുന്നത്.

കഴിഞ്ഞ സമ്മറിൽ ഫ്രീ ട്രാൻസ്ഫറിൽ ആയിരുന്നു താരം ഇന്ററിൽ എത്തിയത്. ഇന്ററിൽ ഒനാനയ്ക്ക് മികച്ച സീസണായിരുന്നു. ചാമ്പ്യൻസ് ലീഗിൽ ഫൈനലിലേക്ക് ഇന്റർ എത്തുന്നതിൽ ഒനാന വലൊയ പങ്കുവഹിച്ചിരുന്നു. ചാമ്പ്യൻസ് ലീഗിൽ എട്ട് ക്ലീൻ ഷീറ്റുകൾ ഒനാന നേടിയിരുന്നു.

ഈ സീസണിൽ ഇന്ററിനായി ഒനാന 41 മത്സരങ്ങൾ കളിച്ചു, 19 ക്ലീൻ ഷീറ്റുകൾ നേടി. ഒനാന മുമ്പ് ടെൻ ഹാഗിനൊപ്പം അയാക്സിൽ കളിച്ചിട്ടുണ്ട്.