ഒനാന ടോട്ടനത്തിന് എതിരെ കളിച്ച ശേഷം മാത്രമെ ആഫ്രിക്കൻ കപ്പ് ഓഫ് നാഷൺസിനായി പോകു

Newsroom

Picsart 24 01 04 10 50 38 473
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ആന്ദ്രേ ഒനാന ജനുവരി 14-ന് ടോട്ടൻഹാം ഹോട്‌സ്‌പറുമായുള്ള മത്സരത്തിന് ശേഷം മാത്രമ്ര് ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിനായി (AFCON) യാത്ര ചെയ്യുകയുള്ളൂ. മാഞ്ചസ്റ്റർ യുണൈറ്റഡും കാമറൂണും തമ്മിൽ ഈ കാര്യത്തിൽ തീരുമാനമായി. AFCONലെ ആദ്യ മത്സരത്തിന് ഒരു ദിവസം മുമ്പ് ആണ് സ്പർസും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള ഈ മത്സരം നടക്കുന്നത്.

ഒനാന 23 08 13 19 49 57 401

27കാരനായ കാമറൂൺ ഇന്റർനാഷണലിന് അടുത്ത തിങ്കളാഴ്ച നടക്കുന്ന വിഗാൻ അത്‌ലറ്റിക്കിനെതിരായ യുണൈറ്റഡിന്റെ എഫ്‌എ കപ്പ് മൂന്നാം റൗണ്ട് മത്സരവും കളിക്കാൻ കഴിയും.

ജനുവരി 15-ന് ഗിനിയയെ ആണ് കാമറൂൺ അവരുടെ ഉദ്ഘാടന മത്സരത്തിൽ നേരിടുന്നത്. അതിന് 24 മണിക്കൂർ മുന്നെയാണ് സ്പർസ് മത്സരം. താരം കാമറൂണിന്റെ ആദ്യ മത്സരത്തിൽ കളിക്കാൻ സാധ്യതയില്ല.