ഫറൂഖിനെ പുറത്താക്കി നിർമ്മലാ കോളേജ് സെമിയിൽ
ഇന്ത്യൻ എക്സ്പ്രസ്സ് നടത്തുന്ന ഗോൾ 2019 ടൂർണമെന്റിൽ നിർമ്മലാ കോളേജ് സെമിയിൽ. ഇന്നലെ കൊച്ചി മഹരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ഫറൂഖ് കോളേജിനെയാണ് നിർമ്മലാ കോളേജ് പരാജയപ്പെടുത്തിയത്. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു നിർമ്മലയുടെ വിജയം.
നിർമ്മല കോളേജിനായി അൽസാജ് ജമാൽ ഹാട്രിക്ക് നേടി. കളിയുടെ 25, 53, 88 മിനുട്ടുകളിൽ ആയിരുന്നു ജമാലിന്റെ ഗോളുകൾ. അജയ് അലക്സ് ആയിരുന്നു നിർമ്മലയുടെ മറ്റൊരു സ്കോറർ. ഫറൂകിനായി ഷിബിൽ മുഹമ്മദ് താഹിർ സമാൻ എന്നിവരും ഗോൾ നേടി.