നെയ്മർ ജൂനിയറിന്റെ പ്രസന്റേഷൻ ആവേശം!! മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞു

Newsroom

Picsart 23 08 18 11 17 16 118
Download the Fanport app now!
Appstore Badge
Google Play Badge 1

പി എസ് ജി വിട്ട് അൽ ഹിലാലിൽ എത്തിയ നെയ്മർ ജൂനിയറിന്റെ പ്രസന്റേഷൻ നാളെ നടക്കാൻ ഇരിക്കുകയാണ്‌. നാളെ അൽ ഹിലാൽ അൽ ഫൈഹയെ നേരിടും. ആ മത്സരത്തിന് മുന്നോടിയായാകും പ്രസന്റേഷൻ നടക്കുക. പ്രസന്റേഷനായുള്ള 60000 ടിക്കറ്റുകളും ഇതിനകം തന്നെ വിറ്റഴിഞ്ഞു. ഫുട്ബോൾ ലോകം ഒരു താരത്തിന്റെ പ്രസന്റേഷനിലും മുമ്പ് കണ്ടിട്ടില്ലാത്ത അത്ര വലിയ ഒരുക്കങ്ങൾ ആണ് അൽ ഹിലാൽ നടത്തുന്നത്.

Picsart 23 08 16 11 01 04 957

നെയ്മറിന്റെ പ്രസന്റേഷനായി ലോകത്തിലെ മികച്ച കലാ പ്രതിഭകളെ അൽ ഹിലാൽ റിയാദിൽ എത്തിക്കും. നെയ്മറിന്റെ അരങ്ങേറ്റം ഈ ആഴ്ച ഉണ്ടാകില്ല. നെയ്മറിന്റെ അരങ്ങേറ്റം അടുത്ത വ്യാഴാഴ്ച ആകും നടക്കുക. ഓഗസ്റ്റ് 24ന് അൽ ഹിലാൽ എവേ ഗ്രൗണ്ടിൽ വെച്ച് അൽ റെയ്ദയെ നേരിടുന്നുണ്ട്. ആ മത്സരത്തിൽ നെയ്മർ തന്റെ സൗദി അറേബ്യൻ അരങ്ങേറ്റം നടത്തും.

അൽ ഹിലാൽ ക്ലബിന്റെ ഏറ്റവും വലിയ ട്രാൻസ്ഫർ ആണ് നെയ്മറിന്റെത്. പി എസ് ജിയിൽ നിന്ന് 100 മില്യണോളം നൽകിയാണ് അൽ ഹിലാൽ ബ്രസീലിയനെ സ്വന്തമാക്കിയത്‌. നെയ്മറിന് 300 മില്യണിൽ അധികം രണ്ട് വർഷം കൊണ്ട് വേതനമായി അൽ ഹിലാൽ നൽകും.