നെറ്റോ ബോണ്മതിൽ കരാർ പുതുക്കി

Newsroom

Picsart 23 03 28 02 44 32 923
Download the Fanport app now!
Appstore Badge
Google Play Badge 1

ക്ലബ് ക്യാപ്റ്റൻ നെറ്റോ ബോണ്മതിൽ മൂന്ന് വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചു‌. യൂറോപ്പിലെ മികച്ച അഞ്ച് ഡിവിഷനുകളിൽ ഏറ്റവും ഉയർന്ന സേവ് പേഴ്സന്റേജ് ഉള്ള നെറ്റോ ഗംഭീര ഫോമിലാണ് ഇപ്പോൾ. 33-കാരൻ, 2026 വേനൽക്കാലം വരെ ബോണ്മതിൽ തുടരും.

നെറ്റോ 23 03 28 02 44 49 973

ഓഗസ്റ്റിൽ സ്പാനിഷ് വമ്പൻമാരായ ബാഴ്‌സലോണയിൽ നിന്ന് ബോണ്മതിൽ എത്തിയ നെറ്റോ 18 മത്സരങ്ങൾ ഈ സീസണിൽ കളിച്ചിട്ടുണ്ട്. സീനിയർ ലെവലിൽ ബ്രസീലിനായി കളിച്ചിട്ടുള്ള താരമാണ് നെറ്റോ. വലൻസിയ, യുവന്റസ്, ഫിയോറന്റീന തുടങ്ങിയ ടീമുകൾക്കായും നെറ്റോ കളിച്ചിട്ടുണ്ട്.