Football

നബി ഹുസൈൻ ഇനി മൊഹമ്മദൻസിൽ

ബംഗാൾ താരം നബി ഹുസൈൻ മൊഹമ്മദൻസിൽ എത്തി. സെക്കൻഡ് ഡിവിഷൻ ആരംഭിക്കുന്നതിന് മുമ്പ് ടീം ശക്തിയാക്കുന്നതിന്റെ ഭാഗമായാണ് നബി ഹുസൈൻ മൊഹമ്മദൻസിൽ എത്തിയത്. ഡിഫൻഡറായ നബി മുമ്പ് മുഹമ്മദൻസ് അക്കാദമിയിൽ കളിച്ചിട്ടുള്ള താരമാണ്. ബംഗാളിന്റെ സന്തോഷ് ട്രോഫി ടീമിൽ അവസാന വർഷം ഉണ്ടായിരുന്നു.

കൊൽക്കത്തൻ ക്ലബായ കസിപോരെ സരസ്വതിയിലൂടെയാണ് നബി ഹുസൈൻ ഖാൻ തന്റെ കരിയർ ആരംഭിച്ചത്. മിലാൻ ബിതെ ക്ലബ്, ജോർജ് ടെലിഗ്രാഫ് എന്നീ ടീമുകൾക്കായും കളിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാളിന്റെയും മൊഹമ്മദൻസിന്റെയും അണ്ടർ 19 ടീമിന്റെയും ഭാഗമായിട്ടുണ്ട്. മൊഹമ്മദൻസ് സെക്കൻഡ് ഡിവിഷന് വേണ്ടി കഴിഞ്ഞ ആഴ്ച വില്ലിസ് പ്ലാസയെയും സൈൻ ചെയ്തിരുന്നു.