റൂണിയും ഇബ്രാഹിമോവിചും ഒക്കെ ഇറങ്ങിയിട്ടും ജയം അത്ലറ്റിക്കോ മാഡ്രിഡിന്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീസീസണിൽ അത്ലറ്റിക്കോ മാഡ്രിഡിന് മറ്റൊരു ഗംഭര വിജയം കൂടെ. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ എം എൽ എസ് ആൾ സ്റ്റാർസിനെയാണ് അത്ലറ്റിക്കോ മാഡ്രിഡ് തോൽപ്പിച്ചത്. ഇതിഹാസങ്ങളായ വെയ്ൻ റൂണി, ഇബ്രാഹിമോവിച്, ബാസ്റ്റിയൻ ഷെയ്ൻസ്റ്റൈഗർ എന്നിവരൊക്കെ ഇറങ്ങിയിട്ടും ഏകപക്ഷീയ വിജയം അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കുകയായിരുന്നു.

എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അത്ലറ്റിക്കോ മാഡ്രിഡ് വിജയിച്ചത്. അത്ലറ്റിക്കോയുടെ യുവതാരം ജാവോ ഫെലിക്സ് ഇന്നും ആരാധകരുടെ കയ്യടി നേടി. താരം ഒരു ഗോളും ഇന്ന് നേടി. ഫെലിക്സിനെ കൂടാതെ യൊറന്റെയും ഡിയേഗോ കോസ്റ്റയുമാണ് അത്ലറ്റിക്കോയുടെ മറ്റു ഗോളുകൾ നേടിയത്. നാനി, കാർലോസ് വെല തുടങ്ങിയ പ്രമുഖരും എം എൽ എസ് ആൾ സ്റ്റാർസിൽ ഇന്ന് ഉണ്ടായിരുന്നു.