സുബ്രതോ കപ്പിൽആർമി പബ്ലിക് സ്കൂളിനെതിരെ MICEMHS അത്താണിക്കൾ മുത്തൂറ്റ് എഫ്.എയ്ക്ക് തകർപ്പൻ ജയം

ബെംഗളൂരു: സബ് ജൂനിയർ സുബ്രതോ കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ MICEMHS അത്താണിക്കൾ മുത്തൂറ്റ് ഫുട്ബോൾ അക്കാദമിക്ക് വിജയത്തുടക്കം. ഉത്തർപ്രദേശിൽ നിന്നുള്ള ആർമി പബ്ലിക് സ്കൂളിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മുത്തൂറ്റ് എഫ്.എ വിജയം സ്വന്തമാക്കിയത്.
ആദ്യാവസാനം ആവേശകരമായ പോരാട്ടമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. മികച്ച പാസിങ്ങിലൂടെയും സംഘടിതമായ പ്രതിരോധത്തിലൂടെയും മുത്തൂറ്റ് എഫ്.എ മത്സരം നിയന്ത്രിച്ചു. നിർണായക ഘട്ടത്തിൽ നേടിയ ഏക ഗോൾ മുത്തൂറ്റ് എഫ്.എയ്ക്ക് വിജയമൊരുക്കി.
ഗോൾ വഴങ്ങാതെ മത്സരം പൂർത്തിയാക്കിയ മുത്തൂറ്റ് എഫ്.എ പ്രതിരോധനിരയും ഗോൾകീപ്പറും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. H ഗ്രൂപ്പിലാണ് MICEMHS അത്താണിക്കൾ മുത്തൂറ്റ് FA. 1–0 വിജയത്തോടെ ടൂർണമെന്റിൽ വിലപ്പെട്ട മൂന്ന് പോയിന്റും സ്വന്തമാക്കി.