BadmintonFeatured

സാത്വിക് – ചിരാഗ് സഖ്യം ക്വാർട്ടർ ഫൈനലിൽ; ചൈന മാസ്റ്റേഴ്സിൽ ഇന്ത്യൻ മുന്നേറ്റം

Resizedimage 2026 09 03 18 00 56 3297[1]

ചൈന മാസ്റ്റേഴ്സ് സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ സൂപ്പർ ജോഡിയായ സാത്വിക്സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. പുരുഷ ഡബിൾസ് രണ്ടാം റൗണ്ടിൽ ഫ്രാൻസിന്റെ പോപോവ് സഹോദരന്മാരെ തകർത്താണ് ഇന്ത്യൻ സഖ്യം വിജയം സ്വന്തമാക്കിയത്.

3 സെറ്റ് നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിൽ 21-17, 22-24, 21-9 എന്ന സ്കോറിനായിരുന്നു സാത്വിക് – ചിരാഗ് ജോഡിയുടെ മിന്നുന്ന വിജയം. ആദ്യ സെറ്റ് നേടിയ ശേഷം രണ്ടാം സെറ്റിൽ കടുത്ത പോരാട്ടം കാഴ്ചവെച്ച ഫ്രഞ്ച് ജോഡി തിരിച്ചടിച്ചെങ്കിലും, നിർണ്ണായകമായ മൂന്നാം സെറ്റിൽ പൂർണ്ണ ആധിപത്യം പുലർത്തി ഇന്ത്യൻ താരങ്ങൾ മത്സരം സ്വന്തമാക്കി. ക്വാർട്ടർ ഫൈനലിൽ ഡെൻമാർക്കിന്റെ പ്രമുഖ സഖ്യമായ ആസ്ട്രപ്പ് – റാസ്മുസെൻ ജോഡിയാണ് സാത്വിക് – ചിരാഗ് സഖ്യത്തിന്റെ എതിരാളികൾ.