FootballFeatured

ദേശീയ പോരാട്ടത്തിന് MIC EMHSS അത്താണിക്കൽ MUTHOOT FA; സുബ്രതോ കപ്പിനായി ടീം ഡൽഹിയിലേക്ക്

Img 20260910 Wa0415

മലപ്പുറം അത്താണിക്കൽ: അവസാന പരിശീലനവും പൂർത്തിയാക്കി MIC EMHSS അത്താണിക്കൽ MUTHOOT FA അണ്ടർ-17 ഫുട്ബോൾ ടീം സുബ്രതോ കപ്പ് ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനായി ഇന്ന് ഡൽഹിയിലേക്ക് യാത്ര തിരിക്കും. ഇത് ടീമിന്റെ മൂന്നാമത്തെ ദേശീയ റൗണ്ട് പ്രവേശനമാണ്. 2023ലും 2024ലും കേരള സ്റ്റേറ്റ് സുബ്രതോ കപ്പ് ചാമ്പ്യന്മാരായാണ് MIC അത്താണിക്കൽ MUTHOOT FA ദേശീയ റൗണ്ടിലെത്തിയത്.

ഈ വർഷവും മികച്ച പ്രകടനമാണ് ടീം കാഴ്ചവച്ചത്. തൃശ്ശൂരിൽ നടന്ന കേരള സ്റ്റേറ്റ് സുബ്രതോ കപ്പ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-14, അണ്ടർ-17 വിഭാഗങ്ങളിൽ MIC അത്താണിക്കൽ MUTHOOT FA ചാമ്പ്യന്മാരായി. അണ്ടർ-14 ടീം ബെംഗളൂരുവിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനൽ വരെ മുന്നേറിയെങ്കിലും അവിടെ പരാജയപ്പെട്ടു.

ഇത്തവണ അണ്ടർ-17 വിഭാഗത്തിൽ ദേശീയ കിരീടം ലക്ഷ്യമിട്ടാണ് MIC അത്താണിക്കൽ MUTHOOT FA ഡൽഹിയിലേക്ക് യാത്ര തിരിക്കുന്നത്. സെപ്റ്റംബർ 15നാണ് ടീമിന്റെ ആദ്യ മത്സരം. നാളെ ഉച്ചയ്ക്ക് 2 മണിക്ക് കോഴിക്കോട് നിന്ന് മംഗളദ്വീപ് എക്സ്പ്രസിൽ യാത്ര തിരിക്കുന്ന സംഘം സെപ്റ്റംബർ 13ന് ഡൽഹിയിലെത്തും.

16 താരങ്ങളും പരിശീലക-സപ്പോർട്ട് സ്റ്റാഫിലെ അംഗങ്ങളും ഉൾപ്പെടുന്ന സംഘമാണ് ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.

ക്യാപ്റ്റൻ: ജിത്തു ബി
ഹെഡ് കോച്ച്: അനാസിൽ എം.ടി.
അസിസ്റ്റന്റ് കോച്ച്: ജയന്ത് എസ്.ആർ.
ഫിസിയോതെറാപ്പിസ്റ്റ്: അമൽ ലാൽ പി.എസ്.
കിറ്റ് മാനേജർ: സന്തോഷ് ബി.പി.

ടീം അംഗങ്ങൾ
ഗോൾകീപ്പർമാർ:
പ്രത്യുഷ് ദേവ്, സുമൈൽ മുഹമ്മദ് നിസാർ
ഡിഫൻഡർമാർ:
ഷോൺ ആന്റണി, മുഹമ്മദ് സാഹിർ, റിൻ ടോമി, ആദിൽ, സഈദ് അജ്മൽ
മിഡ്ഫീൽഡർമാർ:
ജിത്തു ബി (ക്യാപ്റ്റൻ), ആന്റണി ജോയ്, അമർ അസീം, മുഹമ്മദ് ഫൈസാൻ, അബ്ദുറഹ്മാൻ ഗൗഫ്
ഫോർവേഡുകൾ:
റിദ്‌വാൻ, തൗഫീഖ്, അദ്വൈദ്, ഷിനാസ്.

കേരളത്തിന്റെ അഭിമാനമായി ദേശീയ വേദിയിൽ വീണ്ടും മാറ്റുരയ്ക്കുന്ന MIC അത്താണിക്കൽ, ഇത്തവണയും മികച്ച പ്രകടനം കാഴ്ചവച്ച് കൂടുതൽ ഉയരങ്ങൾ കീഴടക്കാനുള്ള ആത്മവിശ്വാസത്തിലാണ്. ദേശീയ കിരീടമാണ് ടീമിന്റെ ലക്ഷ്യം