ജൂനിയർ ഗേൾസ് നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്: ഉത്തർപ്രദേശിനെ ആറ് ഗോളിന് തകർത്ത് കേരളം

അനന്തപൂർ (ആന്ധ്രാപ്രദേശ്): ഡോ. താലിമേരൻ ഓ ജൂനിയർ ഗേൾസ് നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് (ടയർ 1) ഗ്രൂപ്പ് എ പോരാട്ടത്തിൽ ഉത്തർപ്രദേശിനെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തി കേരളം ഉജ്ജ്വല തുടക്കം കുറിച്ചു.
ആദ്യപകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന കേരളം രണ്ടാം പകുതിയിൽ തങ്ങളുടെ പൂർണ്ണ ആധിപത്യം കാഴ്ചവെച്ച് അഞ്ച് ഗോളുകൾ കൂടി നേടുകയായിരുന്നു. കേരളത്തിനായി ക്യാപ്റ്റൻ നന്ദ (18′,86′,90′ ) സമന്താ ഷാൻ (59′), ഇവാന എ ബിജു (48′), അമേയ റാംദാസ് (74′) എന്നിവർ ഗോളുകൾ നേടി ടീമിന്റെ ആധികാരിക വിജയം ഉറപ്പാക്കി.
പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ മികച്ചുനിന്ന കേരളം ഉത്തർപ്രദേശിന് മത്സരത്തിൽ തിരിച്ചുവരാൻ അവസരമൊന്നും നൽകിയില്ല. പരിശീലകൻ മുഹമ്മദ് ജംഷാദ് കരാട്ടു ചാലിലിന്റെ കീഴിലാണ് കേരള പെൺപട ചാമ്പ്യൻഷിപ്പിൽ അണിനിരക്കുന്നത്.