ബാഴ്‌സ മെസ്സിയുടെ വീട് പോലെ, എപ്പോൾ വേണമെങ്കിലും തിരിച്ചു വരാം : ലപോർട

Nihal Basheer

Picsart 22 11 13 14 12 46 767
Download the Fanport app now!
Appstore Badge
Google Play Badge 1

ഒരിക്കൽ കൂടി മെസ്സിയുടെ തിരിച്ചു വരവിനെ കുറിച്ചു പ്രതികരണം അറിയിച്ച് ബാഴ്‌സലോണ പ്രസിഡന്റ് ലപോർട. അടുത്ത സീസണിൽ മെസ്സി ടീമിലേക്ക് തിരിച്ചെത്തുമോ എന്നു ചോദിച്ചപ്പോഴാണ് ലപോർട വീണ്ടും തന്റെ നിലപാട് തുടർന്നത്. “ബാഴ്‌സലോണ മെസ്സിക്ക് വീട് പോലെയാണ്. അദ്ദേഹത്തിന് അതിനെ കുറിച്ചു നല്ല ബോധ്യമുണ്ട്.” ലപോർട പറഞ്ഞു. അടുത്തിടെ മെസ്സിക്ക് ബാഴ്‌സ വിടേണ്ടി വന്ന സാഹചര്യം ചർച്ച ആയിരുന്നു. നിലവിലെ ബാഴ്‌സലോണ ബോർഡുമായി താരത്തിന് അത്ര നല്ല ബന്ധമല്ല ഉള്ളത് എന്നാണ് സൂചനകൾ.

കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ തങ്ങൾ ലക്ഷ്യം വെച്ച എല്ലാവരെയും ടീമിൽ എത്തിക്കാൻ സാധിച്ചതായി ലപോർട ചൂണ്ടിക്കാണിച്ചു. ഏറ്റവും മികച്ച ടീമിനെ തന്നെ കെട്ടിപ്പടുക്കാനാണ് തങ്ങളുടെ ലക്ഷ്യം എന്നും കഴിഞ്ഞ സീസണിനേക്കാൾ വളരെ മികച്ച ടീമാണ് നിലവിൽ ബാഴ്‌സക്ക് ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു. “ഇനിയും എങ്ങനെ ടീമിനെ മെച്ചപ്പെടുത്താമെന്ന് മാത്രമാണ് തങ്ങൾ ആലോചിച്ചു കൊണ്ടിരിക്കുന്നത്, പരിക്ക് മാറി നിന്നാൽ ഇപ്പോഴത്തെ ടീമിന്റെ യഥാർത്ഥ ശക്തി എല്ലാവർക്കും കാണാൻ ആവും” ലപോർട പറഞ്ഞു.