Football

സലാ മെസ്സിയേ പോലെ എന്ന് വെങ്ങർ!!

ലിവർപൂൾ താരം മൊഹമ്മദ് സലാ ലയണൽ മെസ്സിയെ പോലെ തന്നെ ആണെന്ന് മുൻ ആഴ്സണൽ പരിശീലകൻ ആർസെൻ വെംഗർ. മെസ്സിയുടെ ഫുട്ബോളിൽ ശൈലിയുമായി സലായുടെ ശൈലിക്ക് സാമ്യം ഉണ്ടെന്ന് വെങ്ങർ പറഞ്ഞു. ഒപ്പം ഇപ്പോൾ മെസ്സിയെ പോലെ സ്ഥിരതയും സലാ സ്വന്തമാക്കി. വെങ്ങർ പറഞ്ഞു. സലാ മികച്ചൊരു ഫിനിഷർ ആണെന്നും അദ്ദേഹം പറഞ്ഞു.

മെസ്സിയും സലായും തമ്മിലുള്ള വ്യത്യാസം മെസ്സി ഗോൾ അടിക്കുന്നതിനൊപ്പം മികച്ച ഗോളവസരങ്ങളും ഉണ്ടാക്കുന്നു എന്നതാണ്. സലായ്ക്ക് അതിനു സാധിക്കുന്നില്ല. വെങ്ങർ പറഞ്ഞു. സലായുടെ താല്പര്യം ഫിനിഷിങ്ങിലാണ്. തനിക്ക് സലായെ ഒരുപാട് ഇഷ്ടമാണെന്നും വെങ്ങർ പറഞ്ഞു.