“മെസ്സി റൊണാൾഡോയേക്കാൾ ഏറെ മികച്ച താരം, ഒരു സംശയവും വേണ്ട” – മക്ടോമിനെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മെസ്സിയാണോ റൊണാൾഡോ ആണോ എന്ന ചോദിച്ചപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ മിഡ്ഫീൽഡർ മക്ടോമിനെയ്ക്ക് ഒരുത്തരമേ ഉള്ളൂ. അത് ലയണം മെസ്സി ആണ് എന്ന് മാത്രം. ഒരു സംശയവും വേണ്ട എന്നും മെസ്സിയാണ് ലോകത്തെ ഏറ്റവും മികച്ച താരം എന്നും മക്ടോമിനെ പറയുന്നു. മെസ്സിയെ പോലൊരു താരത്തെ താൻ കണ്ടിട്ടേയില്ല എന്നും മക്ടോമിനെ പറയുന്നു.

താൻ മെസ്സിക്ക് എതിരെ കളിച്ചിട്ടുണ്ട്. മെസ്സിയെ കരുത്തുമായി നേരിടാം എന്നാണ് താൻ കരുതിയത്. എന്നാൽ മെസ്സിക്ക് അടുത്ത് എത്താൻ പോലും ആകുന്നില്ലായിരുന്നു എന്നും മക്ടോമിനെ പറഞ്ഞു. കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്സലോണയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ആയിരുന്നു മക്ടോമിനെയും മെസ്സിയും തമ്മിൽ നേർക്ക്നേർ വന്നത്.