മെസ്സി കളിക്കാതെന്ത്, അർജന്റീനയോട് വിശദീകരണം ആവശ്യപ്പെട്ട് മൊറോക്കോ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

തങ്ങൾക്ക് എതിരായി നടക്കുന്ന സൗഹൃദ മത്സരത്തിൽ മെസ്സി കളിക്കില്ല എന്ന വാർത്തയിൽ രോഷാകുലരായി മൊറോക്കോ ഫുട്ബോൾ അസോസിയേഷൻ. വെനിസ്വേലയ്ക്ക് എതിരെ നടന്ന മത്സരത്തിൽ പരിക്കേറ്റു എന്ന് പറഞ്ഞ് മെസ്സി അർജന്റീന ക്യാമ്പ് വിട്ടിരുന്നു. മത്സര ശേഷം മെസ്സിക്ക് വേദന അനുഭവപ്പെട്ടു എന്നാണ് അർജന്റീന അറിയിച്ചത്. എന്നാൽ പരിക്ക് പ്രശ്നമല്ല എന്നും അടുത്ത മത്സരത്തിൽ ബാഴ്സലോണക്കായി മെസ്സി കളിക്കുമെന്ന് ബാഴ്സലോണയും അറിയിച്ചിരുന്നു.

പരിക്ക് എന്നത് മെസ്സിക്ക് വിശ്രമം നൽകാൻ ഉള്ള ഒരു കാരണം മാത്രമാണ് എന്നാണ് മൊറോക്കോ കരുതുന്നത്. മെസ്സിയുടെ അഭാവത്തെ കുറിച്ച് വിശദമായ വിവരം നൽകണം എന്നാണ് മൊറോക്കോ ആവശ്യപ്പെട്ടിരിക്കുന്നത്. കരാർ പ്രകാരം തങ്ങൾക്ക് എതിരെ മികച്ച ടീമിനെ അണി നിരത്തും എന്ന് അർജന്റീന വാക്ക് തന്നതാണ്. അതിൽ നിന്ന് മാറ്റമുണ്ടായാൽ നടപടി ഉണ്ടാകും എന്നും മൊറോക്കോ പറഞ്ഞു.