മെർദേക്ക ടൂർണമെന്റ്; ഇന്ത്യക്ക് മലേഷ്യ എതിരാളികൾ

Newsroom

Picsart 23 08 08 17 33 18 012
Download the Fanport app now!
Appstore Badge
Google Play Badge 1

മെർദേക്ക ടൂർണമെന്റ് 2023 ന്റെ സെമി ഫൈനലിൽ ആതിഥേയരായ മലേഷ്യക്കെതിരെ ഇന്ത്യൻ സീനിയർ പുരുഷ ടീം കളിക്കും. ഇന്ന് നടന്ന നറുക്കിലാണ് ഇന്ത്യയുടെ എതിരാളികൾ തീരുമാനം ആയത്. 2023 ഒക്‌ടോബർ 13-ന് ക്വാലാലംപൂരിലെ ബുക്കിത് ജലീൽ നാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. അതേ ദിവസം നേരത്തെ നടക്കുന്ന മറ്റൊരു സെമിയിൽ ലെബനനെതിരെ പലസ്തീനും മത്സരിക്കും

Picsart 23 07 05 11 09 01 129

2011ൽ കൊൽക്കത്തയിൽ നടന്ന സൗഹൃദമത്സരത്തിൽ ബ്ലൂ ടൈഗേഴ്‌സ് 3-2ന് വിജയിച്ചതാണ് മലേഷ്യയുമായുള്ള ഇന്ത്യയുടെ അവസാനത്തെ മത്സരം. മെർദേക്ക ടൂർണമെന്റിൽ 2001ന് ശേഷം ആദ്യമായാണ് ഇന്ത്യ പങ്കെടുക്കുന്നത്. 1959ലും 1964ലും റണ്ണേഴ്‌സ് അപ്പായതാണ് ഇന്ത്യയുടെ ഈ ടൂർണമെന്റിലെ മികച്ച പ്രകടനം.

സെമി ഫൈനൽ വിജയികൾ ഒക്ടോബർ 17 ന് ഫൈനലിൽ ഏറ്റുമുട്ടും. തോൽക്കുന്ന രണ്ട് ടീമുകൾ മൂന്നാം സ്ഥാനത്തിനുള്ള പ്ലേ ഓഫിൽ മത്സരിക്കും.

Merdeka Tournament 2023 Draw Results:

Palestine vs Lebanon (14:00 IST, October 13, 2023)
Malaysia vs India (18:30 IST, October 13, 2023)
Third-place play-off (14:00 IST, October 17, 2023)
Final (18:30 IST, October 17, 2023